പാലക്കാട് ∙ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് പ്രതിരോധത്തിലാക്കിയതോടെ പാലക്കാട് മണ്ഡലം നിലനിർത്താൻ ‘സർപ്രൈസ്’ സ്ഥാനാർഥിയെ അവതരിപ്പിക്കാൻ കോൺഗ്രസിൽ ആലോചന. മണ്ഡലത്തിനു പുറത്തുള്ളയാൾ തന്നെയാകും സ്ഥാനാർഥി.
കെ.മുരളീധരൻ വരണമെന്ന് പ്രവർത്തകർ ആവശ്യമുന്നയിച്ചു. ബിജെപി രണ്ടാം സ്ഥാനത്തുള്ള മണ്ഡലമാണെന്നതിനാൽ ജാഗ്രതയോടെയാകും സ്ഥാനാർഥിനിർണയം.
സീറ്റ് ലഭിച്ചില്ലെങ്കിൽ രാഹുൽ സ്വതന്ത്രനായി മത്സരിക്കുന്ന സാഹചര്യമുണ്ടാക്കുന്ന പ്രതിസന്ധി ഇല്ലാതായെന്നാണു കോൺഗ്രസ് കരുതുന്നത്.
സ്ഥാനാർഥികളെ കണ്ടെത്താനും രാഷ്ട്രീയ സാഹചര്യം മനസ്സിലാക്കാനും എഐസിസിയുടെ നേതൃത്വത്തിലും ചില നേതാക്കൾ സ്വതന്ത്രമായും ഏർപ്പെടുത്തിയ ഏജൻസികളും ജില്ലയിൽ സർവേ നടത്തുന്നുണ്ട്.
മുസ്ലിം ലീഗിൽ നിന്നു കോങ്ങാടും സിഎംപിയിൽ നിന്നു നെന്മാറയും ഏറ്റെടുക്കാൻ കഴിയുമെന്നാണു കോൺഗ്രസ് കരുതുന്നത്. അതേസമയം, നിലവിൽ മത്സരിച്ചുകൊണ്ടിരിക്കുന്ന പട്ടാമ്പി സീറ്റ് ലീഗിനു വിട്ടുനൽകുന്ന കാര്യത്തിൽ കോൺഗ്രസിന് എതിർപ്പുണ്ട്.
തൃത്താലയിൽ വി.ടി.ബൽറാമിനാണു മുൻഗണന. മുൻ ഡിസിസി പ്രസിഡന്റ് സി.വി.ബാലചന്ദ്രനുവേണ്ടിയും പ്രാദേശിക താൽപര്യമുണ്ട്.
സംവരണ മണ്ഡലമായ കോങ്ങാട് ലീഗിൽ നിന്നു വിട്ടുകിട്ടിയാൽ കെപിസിസി ജനറൽ സെക്രട്ടറി കെ.എ.തുളസിക്കാണു കൂടുതൽ സാധ്യത.
രമ്യ ഹരിദാസിനും ഈ സീറ്റിൽ താൽപര്യമുണ്ട്. അതേസമയം, രമ്യ നേരത്തെ പ്രതിനിധീകരിച്ച ആലത്തൂർ ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന തരൂരിലും പേര് ഉയർന്നുകേൾക്കുന്നു.
കേരള ഗസറ്റഡ് ഓഫിസേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.സി.സുബ്രഹ്മണ്യനെയും പരിഗണിക്കുന്നുണ്ട്. കെപിസിസി അംഗം സി.പ്രകാശന്റെ പേരും സാധ്യതാ പട്ടികയിൽ ഉണ്ട്.
നെന്മാറ സീറ്റ് വിട്ടുകിട്ടിയാൽ ആദ്യം പരിഗണിക്കുക ഡിസിസി പ്രസിഡന്റ് എ.തങ്കപ്പന്റെ പേരാണെന്നറിയുന്നു.
കെ.ജി.എൽദോ, കെ.സി.പ്രീത്, ഡോ.ലക്ഷ്മി ആർ.ചന്ദ്രൻ, സജേഷ് ചന്ദ്രൻ എന്നിവരും പരിഗണനാ പട്ടികയിൽ ഉണ്ട്. ആലത്തൂരിലും കെ.സി.പ്രീതിന്റെ പേരു പരിഗണിക്കുന്നു.
കഴിഞ്ഞ തവണ മത്സരിച്ച പാളയം പ്രദീപ്, കെ.എം.ഫെബിൻ എന്നിവരാണു മറ്റു ചിലർ.
ചിറ്റൂരിൽ സുമേഷ് അച്യുതനു തന്നെയാണു സാധ്യത. കെ.എസ്.തനികാചലം, പി.എസ്.ശിവദാസ് എന്നിവർക്കു വേണ്ടിയും ആവശ്യമുയരുന്നു.
ഒറ്റപ്പാലത്തു കഴിഞ്ഞ തവണ ഡോ.പി.സരിനു വേണ്ടി സീറ്റ് വിട്ടുനൽകിയ കെപിസിസി ജനറൽ സെക്രട്ടറി പി.ഹരിഗോവിന്ദനാണു പരിഗണനയിലുള്ള ഒന്നാമത്തെയാൾ. മലമ്പുഴയിലും ഷൊർണൂരിലും തീപ്പൊരി യുവനേതാക്കളെ മത്സരിപ്പിക്കണമെന്നാണു സർവേയിൽ ആവശ്യം ഉയർന്നത്.
ഷൊർണൂരിൽ ഡിസിസി ജനറൽ സെക്രട്ടറി ടി.വൈ.ഷിഹാബുദ്ദീനെ മത്സരിപ്പിച്ചാൽ നേട്ടമുണ്ടാകുമെന്ന് അഭിപ്രായമുയർന്നിട്ടുണ്ട്.
പട്ടാമ്പി സീറ്റിൽ ഒരുപിടി സ്ഥാനാർഥിമോഹികളുണ്ട്. കഴിഞ്ഞ തവണ പരാജയപ്പെട്ട
യൂത്ത് കോൺഗ്രസ് നേതാവ് റിയാസ് മുക്കോളി മണ്ഡലത്തിൽതന്നെ കഴിഞ്ഞ 5 വർഷമായി പ്രവർത്തിച്ചുവരികയാണ്. കോൺഗ്രസിലേക്കു തിരിച്ചുവരുമ്പോൾ വി ഫോർ പട്ടാമ്പി നേതാവ് ടി.പി.ഷാജിക്കു സീറ്റ് വാഗ്ദാനം ചെയ്തിരുന്നതായി അറിയുന്നു.
കഴിഞ്ഞ തവണ ഷൊർണൂരിൽ മത്സരിച്ച മുൻ യൂത്ത് കോൺഗ്രസ് നേതാവ് ടി.എച്ച്.ഫിറോസ് ബാബുവും പരിഗണനയിലുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

