കാസർകോട്∙ പഴയ ബസ് സ്റ്റാൻഡിലെ വൈദ്യുതത്തൂണിലുണ്ടായ തീപിടിത്തത്തിൽ നഗരത്തിൽ വൈദ്യുതി മുടങ്ങി. ഇന്നലെ സന്ധ്യയോടെയാണ് ഷോർട്ട്സർക്കീട്ടിനെ തുടർന്നാണു തീപിടിത്തമുണ്ടായത്.
അഗ്നിരക്ഷാ സേനയുടെ സമയോചിതമായ ഇടപെടലിനെ തുടർന്നു കടകളിലേക്ക് തീ പടർന്നില്ല.മാർക്കറ്റ് റോഡിന് സമീപത്തെ വൈദ്യുതി തൂണിൽ തീപിടിച്ചത്. ഉടൻ തന്നെ സമീപത്തെ വ്യാപാരികൾ കാസർകോട് അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു.
ഉടൻതന്നെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസറായ വി.
സുകുവിന്റെ നേതൃത്വത്തിലുള്ള സംഘമെത്തിയാണ് തീയണച്ചത്. കെഎസ്ഇബി നെല്ലിക്കുന്ന് സെക്ഷനിൽ വിളിച്ച്് വൈദ്യുതി ബന്ധം വിഛേദിച്ച ശേഷം കാർബൺ ഡൈ ഓക്സൈഡ് മിശ്രിതമുപയോഗിച്ചാണ് തീയണച്ചത്. വൈദ്യുതി തൂണായതിനാൽ വെള്ളം ഉപയോഗിക്കുന്നത് കൂടുതൽ അപകടത്തിലേക്ക് നയിക്കുന്നതിനാലാണിത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

