ഫറോക്ക്∙ ഫാറൂഖ് കോളജ് പരുത്തിപ്പാറയിൽ ഫർണിച്ചർ നിർമാണ ശാലയിൽ തീപിടിത്തം. മൂർക്കനാട് റോഡിലെ യൂണിറ്റ് വുഡ് ഫർണിച്ചറിൽ രാത്രി 10.45ന് ആണ് തീപിടിച്ചത്. ഫർണിച്ചർ നിർമാണത്തിന് തയാറാക്കി വച്ച മര ഉരുപ്പടികൾ കത്തി നശിച്ചു.
പണിതീർത്ത അലമാര, ഡ്രസിങ് ടേബിൾ, പ്ലൈവുഡ്, സ്ഥാപനത്തിലെ വയറിങ്, ഫാനുകൾ എന്നിവയെല്ലാം കത്തി നശിച്ചു. തീ പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. കോടമ്പുഴ കള്ളിവളവ് കുറുപ്പംകണ്ടി തയ്യിൽ മുഹമ്മദ് റാഫിയുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം.
മീഞ്ചന്ത അഗ്നിരക്ഷാസേന നിലയത്തിൽ നിന്ന് അസി. സ്റ്റേഷൻ ഓഫിസർ ഡബ്ല്യു.സനലിന്റെ നേതൃത്വത്തിൽ 2 യൂണിറ്റ് എത്തി തീയണച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

