ഗയ്സ്, കലോത്സവത്തിൽ പങ്കെടുക്കാനെത്തുന്നവരോടും പങ്കെടുക്കാൻ പറ്റാതെ പോയവരോടും ആദ്യമേ ഒരു കാര്യം പറയട്ടെ; മനസ്സ് പറയുന്നതു കേൾക്കരുത്! ഇതു കേട്ട് ആരും കൺഫ്യൂസ്ഡ് ആകേണ്ട.
നമ്മളിൽ പലരോടും മനസ്സ് പറയാറുള്ളത് ഇതൊന്നും നമ്മളെക്കൊണ്ടു കഴിയില്ല എന്നായിരിക്കും. അതു കേൾക്കരുത് എന്നാണു ഞാൻ ഉദ്ദേശിച്ചത്.
എന്റെ അനുഭവം തന്നെ പറയാം, കേട്ടോളൂ.കലകളും കലോത്സവങ്ങളുമൊക്കെ ഒരുപാടിഷ്ടമാണെങ്കിലും ഒരിക്കൽ പോലും ഞാനൊരു കലോത്സവത്തിൽ പങ്കെടുത്തിട്ടില്ല. ഭരതനാട്യവും കുച്ചിപ്പുഡിയും മോഹിനിയാട്ടവുമൊക്കെ വേദിയിൽ അവതരിപ്പിക്കാൻ ആഗ്രഹിച്ചിട്ടുണ്ട്.
പക്ഷേ, പഠിക്കാൻ ശ്രമിച്ചതു ഹിപ് ഹോപ് ഡാൻസും വെസ്റ്റേൺ മ്യൂസിക്കുമൊക്കെയാണ്.
വരയിലും താൽപര്യമുണ്ടായിരുന്നു. പക്ഷേ, ഇതിലൊന്നും മത്സരിച്ചിട്ടില്ല.
കോൺഫിഡൻസ് ഇല്ലായിരുന്നു എന്നതാണു സത്യം. എന്നെക്കൊണ്ട് ഇതൊന്നും പറ്റില്ലെന്നാണ് എപ്പോഴും മനസ്സ് പറഞ്ഞത്.
ആൾക്കാർ കളിയാക്കുമെന്നൊക്കെ പേടി.
അങ്ങനെ വേദികളിൽ നിന്നൊക്കെ മിക്കപ്പോഴും ഒഴിഞ്ഞു നിന്നു. ടിക്ടോക് ഒക്കെ ചെയ്താണു സഭാകമ്പം മാറ്റിയത്.
പക്ഷേ, ഒരുവട്ടം സ്റ്റേജിൽ കയറിക്കഴിഞ്ഞപ്പോഴാണു മനസ്സിലായത്, പേടിയൊക്കെ തോന്നലാണ്. മനസ്സു പറഞ്ഞതു കേട്ടിരുന്നെങ്കിൽ എനിക്കു ഡെലൂലു ആകാൻ പറ്റില്ലായിരുന്നു. വിശദമായ കലാപഠനത്തിനൊന്നും എനിക്കു കഴിഞ്ഞിട്ടില്ലെങ്കിലും ആദ്യം അഭിനയിച്ച സിനിമ തന്നെ സംഗീതവും നൃത്തവുമൊക്കെ നിറഞ്ഞതായിരുന്നു.
സംവിധായകൻ അഖിൽ സത്യനോടു ഞാൻ ആദ്യമേ പറഞ്ഞു: ‘ചേട്ടാ, എനിക്ക് ഇതൊക്കെ ചെയ്യാൻ ആഗ്രഹമുണ്ട്, പക്ഷേ, ഞാൻ ഇതിലൊന്നിലും പെർഫെക്ട് അല്ല.’ അഖിൽ ചേട്ടൻ പറഞ്ഞു: ‘അതാണു ഞങ്ങൾക്കു വേണ്ടതും.
പെർഫെക്ട് ആകാതിരിക്കുമ്പോഴാണ് എല്ലാവർക്കുമതു റിലേറ്റ് ചെയ്യാൻ കഴിയുക.’ ആദ്യം ക്യാമറയ്ക്കു മുന്നിൽ നിന്നപ്പോൾ ശരിക്കും പേടിയുണ്ടായിരുന്നു. പക്ഷേ, എന്റെ കഥാപാത്രമായ ഡെലൂലു പേടിക്കുന്ന സീനാണ് ആദ്യമെടുത്തത്.
അതുകൊണ്ട് എന്റെ പേടി മുഖത്തു വന്നാലും കുഴപ്പമില്ലെന്നതു ഭാഗ്യമായി! എന്തായാലും കലോത്സവത്തിൽ പങ്കെടുക്കാൻ ഭയങ്കര ഇഷ്ടമുണ്ടായിരുന്നു. ഒരിക്കലും അവസരം കിട്ടിയിട്ടില്ല.
കലോത്സവത്തിൽ പങ്കാളിയാകാൻ ഇപ്പോൾ അവസരം ലഭിച്ചപ്പോൾ ശരിക്കും ഹാപ്പിയായി. ഈ ചിത്രങ്ങളിൽ നൃത്തം ചെയ്യാൻ ശ്രമിക്കുന്ന എന്റെ മുഖഭാവങ്ങൾ കണ്ടോ? ശരിക്കും ആസ്വദിച്ച്, ഇഷ്ടപ്പെട്ടു ചെയ്തതാണ്!
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

