കൊച്ചി∙ പവനു വില ലക്ഷം കടന്നപ്പോൾ വൻവർധന. പണത്തിന് അത്യാവശ്യം വരുമ്പോൾ സാധാരണക്കാർ ആശ്രയിച്ചിരുന്ന പണയം ഇപ്പോൾ സമൂഹത്തിലെ എല്ലാ തട്ടിലുമുള്ളവർ ഉപയോഗിക്കുന്നു.
സ്വർണ മൂല്യത്തിന്റെ 75% വരെ വായ്പ കൊടുക്കുന്നതിനാൽ 10 പവനുണ്ടെങ്കിൽ ഏഴരലക്ഷം രൂപ വരെ കിട്ടും.
വ്യക്തിഗത വായ്പകൾക്കും മൈക്രോഫിനാൻസിനും മാന്ദ്യം നേരിട്ട കാലത്താണ്
കയറിയത്.
ഈടില്ലാത്ത വായ്പകൾ കുറയ്ക്കണമെന്ന് റിസർവ് ബാങ്കിന്റെ നിർദേശം വന്നതോടെ ബാങ്കുകൾ പഴ്സനൽ, ക്രെഡിറ്റ് കാർഡ് വായ്പകൾ നിരുത്സാഹപ്പെടുത്തുകയാണ്. മാസശമ്പളക്കാർക്കായി വ്യക്തിഗത വായ്പകൾ ചുരുങ്ങിയപ്പോൾ പകരം പണയവായ്പ കൂടി.
ബാങ്കുകളും എൻബിഎഫ്സികളും
രാജ്യമാകെ എൻബിഎഫ്സികൾ വഴി 3 ലക്ഷം കോടിരൂപയുടെ സ്വർണപ്പണയ വായ്പ നൽകിയിട്ടുണ്ട്.
എല്ലാ ബാങ്കുകൾക്കും ചേർന്ന് 13 ലക്ഷം കോടിരൂപയും പണയവായ്പയുണ്ട്. ബ്രാഞ്ചുകളുടെ എണ്ണം കൂടുന്നതിനുസരിച്ച് പണയ വായ്പയും കൂടുന്നു.
മിക്ക ബാങ്കുകളും 30%–35% വരെ വളർച്ച കഴിഞ്ഞ ഒരു വർഷം നേടി.
പണയപ്പണ്ടം തിരിച്ചെടുക്കൽ കൂടി
സ്വർണം പണയം വയ്ക്കുന്നവരിൽ 98% പേരും ഒരു വർഷത്തിനകം തിരിച്ചെടുക്കുകയോ വായ്പ പുതുക്കുകയോ ചെയ്തിരുന്നു. ബാക്കി 2% മാത്രമാണ് തിരിച്ചെടുക്കപ്പെടാതെ ലേലത്തിലേക്ക് പോയിരുന്നത്.
വില ഉയർന്നതോടെ പണയപ്പണ്ടം തിരിച്ചെടുക്കാതിരിക്കുന്ന പ്രവണത പിന്നെയും കുറഞ്ഞു.
4000 ടൺ സ്വർണം പണയത്തിൽ
ഇന്ത്യയിൽ 28,000 ടൺ സ്വർണം ഉണ്ടെന്നാണു കണക്ക്. അതിൽ ബാങ്കുകളിലും എൻബിഎഫ്സികളിലും മറ്റുമായി പണയത്തിൽ 4,000 ടൺ സ്വർണമുണ്ട്.
ബാക്കി 24,000 ടൺ കുടുംബങ്ങളിലാണ്. അതുമായി താരതമ്യം ചെയ്താൽ റിസർവ് ബാങ്കിന്റെ റിസർവ് സ്വർണം പോലും നിസ്സാരം– വെറും 880 ടൺ!
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: സ്വർണത്തിലെ നിക്ഷേപവും സ്വർണപ്പണയ വായ്പയും ഇനിയും വർധിക്കും. നിലവിൽ മുത്തൂറ്റ് ഫിനാൻസിന് ഒരു ബ്രാഞ്ചിൽ ശരാശരി 28 കോടിയുടെ വായ്പയുണ്ട്.
ഏതാനും വർഷം മുമ്പ് 15 കോടി രൂപയായിരുന്നു. എല്ലാ ധനകാര്യ സ്ഥാപനങ്ങൾക്കും സ്വർണവായ്പയിൽ വളർച്ചയുണ്ട്.
ജോർജ് അലക്സാണ്ടർ മുത്തൂറ്റ് എംഡി, മുത്തൂറ്റ് ഫിനാൻസ്
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

