തിരുവനന്തപുരം ∙ ജനുവരി 14ന് (ബുധനാഴ്ച) ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ നടക്കുന്ന ലക്ഷദീപത്തോട് അനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ഗതാഗത ക്രമീകരണം. വൈകുന്നേരം 4 മുതൽ കിഴക്കേക്കോട്ട, അട്ടകുളങ്ങര, ശ്രീകണ്ഠേശ്വരം, വാഴപ്പള്ളി, വെട്ടിമുറിച്ചകോട്ട
എന്നീ സ്ഥലങ്ങളിലാണ് ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
∙ ഗതാഗത തിരക്ക് അനുഭവപ്പെടുകയാണെങ്കിൽ പടിഞ്ഞാറേകോട്ട, എസ്പി ഫോർട്ട്, ശ്രീകണ്ഠേശ്വരം, ഗണപതികോവിൽ, വെട്ടിമുറിച്ചകോട്ട, നോർത്ത് നട, വാഴപ്പള്ളി എന്നീ ഭാഗങ്ങളിൽ നിന്നും പത്മനാഭ ക്ഷേത്രത്തിലേക്ക് വാഹന ഗതാഗതം അനുവദിക്കില്ല.
∙ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡുകളിലും ഗണപതി കോവിൽ- എസ്പി ഫോർട്ട്- മിത്രാനന്ദപുരം- വാഴപ്പള്ളി- വെട്ടിമുറിച്ചകോട്ട റോഡിലും മിത്രാനന്ദപുരം- പടിഞ്ഞാറേ കോട്ട- ഈഞ്ചക്കൽ റോഡിലും, ഈഞ്ചക്കൽ – കൊത്തളം- അട്ടക്കുളങ്ങര റോഡിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല.
∙ ഈഞ്ചക്കൽ ഭാഗത്തുനിന്നും കിഴക്കേക്കോട്ട
ഭാഗത്തേക്ക് പോകുന്ന കെഎസ്ആർടിസി ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ ഈഞ്ചക്കൽ- കൊത്തളം- അട്ടകുളങ്ങര വഴി പോകണം.
∙ ലക്ഷദീപം കാണാനായി ഭക്തരുമായി വരുന്ന വലിയ വാഹനങ്ങൾ വെട്ടിമുറിച്ചകോട്ട, ഈഞ്ചക്കൽ, വാഴപ്പള്ളി ഭാഗങ്ങളിൽ ആൾക്കാരെ ഇറക്കിയ ശേഷം വാഹനങ്ങൾ ആറ്റുകാൽ ക്ഷേത്ര പാർക്കിങ് ഗ്രൗണ്ടിലും ചെറിയ വാഹനങ്ങൾ ഈസ്റ്റ് ഫോർട്ട്, എസ്പി ഫോർട്ട്, ശ്രീകണ്ഠേശ്വരം ഭാഗങ്ങളിൽ ആൾക്കാരെ ഇറക്കിയ ശേഷം മാഞ്ഞാലികുളം ഗ്രൗണ്ട്, പുത്തരിക്കണ്ടം മൈതാനം, ചാല ബോയ്സ് ഹൈസ്കൂൾ, ചാല ഗേൾസ് ഹൈസ്കൂൾ, അട്ടക്കുളങ്ങര ഹൈസ്കൂൾ, ഐരാണിമുട്ടം ഹോമിയോ കോളജ്, ഐരാണിമുട്ടം റിസർച് സെന്റർ എന്നീ സ്ഥലങ്ങളിൽ പാർക്ക് ചെയ്യണം
∙ ക്ഷേത്ര ട്രസ്റ്റ് പാസ് അനുവദിച്ചിട്ടുള്ള വാഹനങ്ങൾ പാസിൽ നിർദേശിച്ചിരിക്കുന്ന സ്ഥലങ്ങളിൽ പാർക്ക് ചെയ്യണം.
∙ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള റോഡുകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല. അത്തരത്തിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുന്നതുൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കും.
∙ വിമാനത്താവളത്തിലേക്കും, റെയിൽവേ സ്റ്റേഷനിലേക്കും വരുന്ന യാത്രക്കാർ മുൻകൂട്ടി യാത്രകൾ ക്രമീകരിക്കണം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

