തിരുവനന്തപുരം ∙ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എെഎ) വിപ്ലവം ഡാറ്റാബേസ് മാനേജ്മെന്റ് സിസ്റ്റത്തിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ടെങ്കിലും, അത് എല്ലാത്തിനുമുള്ള പരിഹാരമല്ലെന്ന് സിലിക്കൺ വാലിയിലെ മുൻ െഎബിഎം ഫെലോയും െഎബിഎം മുൻ ഇന്ത്യ ചീഫ് സയന്റിസ്റ്റുമായ പ്രഫ. സി.മോഹൻ.
ടെക്നോപാർക്കുമായി സഹകരിച്ച് ഡിജിറ്റൽ യൂണിവേഴ്സിറ്റി ഓഫ് കേരള സംഘടിപ്പിച്ച പ്രഭാഷണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എെഎക്ക് അതിന്റേതായ പരിമിതികളുണ്ടെന്നും ചൈനയിലെ ഹോങ്കോങ് ബാപ്റ്റിസ്റ്റ് യൂണിവേഴ്സിറ്റിയിലെ ഡിസ്റ്റിംഗ്വിഷ്ഡ് പ്രഫസർ ഓഫ് സയൻസ് കൂടിയായ പ്രഫ. സി.മോഹൻ പറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ ‘ഇന്ത്യ എെഎ’ പദ്ധതി രാജ്യത്തെ എെഎ മേഖലയിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും പ്രഫ. മോഹൻ പറഞ്ഞു.
ടെക്നോപാർക്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് (മാർക്കറ്റിങ് ആൻഡ് കസ്റ്റമർ റിലേഷൻഷിപ്) വസന്ത് വരദ, ഡിജിറ്റൽ യൂണിവേഴ്സിറ്റി റജിസ്ട്രാർ ഡോ. എ.മുജീബ്, ഡീൻ അക്കാദമിക്സ് ഡോ.
ജയശങ്കർ, ഡിജിറ്റൽ യൂണിവേഴ്സിറ്റി ഡീൻ അഷ്റഫ്, ഗവേഷകർ, വിദ്യാർഥികൾ, സാങ്കേതിക വിദഗ്ധർ എന്നിവർ പങ്കെടുത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

