കോട്ടയം ∙ കുമരകം സംസ്ഥാന വനിത ശിശുക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലാ ശിശു സംരക്ഷണ യൂണിറ്റും ഔവർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻസ് പദ്ധതിയുടെയും ആഭിമുഖ്യത്തിൽ കുമരകം ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ത്രിദിന സ്മാർട്ട് 40 ക്യാംപിന് തുടക്കമായി.
സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം കുമരകം ഗ്രാമ പഞ്ചായത്ത് മെമ്പർ കെ.ജി.ബിനു ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡന്റ് വി.എസ്.സുഗേഷ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽമാരായ ടി.സത്യൻ, എം.എസ്.ബിജീഷ്, പ്രഥമ അധ്യാപകൻ എസ്.കെ.നിഷാദ്, ഒആർസി ടീച്ചർ കോഓർഡിനേറ്റർ ലക്ഷ്മി ജി.
പണിക്കർ എന്നിവർ സംസാരിച്ചു. ഒആർസി മുഖ്യ പരിശീലകയും സൈക്കോളജിസ്റ്റുമായ മസ്ലിഹ, ആർപിമാരായ മേഖല ജോസഫ്, സിതാരമോൾ, ബീന മൻസൂർ, വിഘ്നേഷ് നാഥ് എന്നിവരാണ് ക്യാംപിന് നേതൃത്വം നൽകുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

