തുറവൂർ ∙ ഓർമ നഷ്ടപ്പെട്ട് തെരുവിൽ അലഞ്ഞുനടന്ന യുപി സ്വദേശിയായ യുവാവിനെ ബന്ധുക്കളെ കണ്ടെത്തി അവർക്കൊപ്പം നാട്ടിലേക്ക് അയച്ചു. 8 വർഷം മുൻപാണ് ആടുമാടുകളെ പരിപാലിക്കുന്ന ജോലിക്കായി ഉത്തർ പ്രദേശിലെ ഉത്രാംനഗർ സ്വദേശി അസ്ലം മുഹമ്മദ്(33) കുവൈത്തിലേക്ക് പോയത്.
ഭക്ഷണമില്ലാതെ അതികഠിന ജോലിയുമായി മരുഭൂമിയിലെ ഒറ്റപ്പെട്ട ജീവിതം കാരണം അസ്ലം മുഹമ്മദിന്റെ ജീവിതം താളം തെറ്റി.
മരുഭൂമിയിൽ അലഞ്ഞു തിരിഞ്ഞതിനെ തുടർന്നു അസ്ലാം മുഹമ്മദിനെ സന്നദ്ധപ്രവർത്തകർ ഇന്ത്യയിലേക്ക് കയറ്റിവിട്ടു.
നാലു മാസമായി കേരളത്തിൽ ആലപ്പുഴ മുതൽ അരൂർ വരെ ദേശീയപാതയിലൂടെ മുടിയും താടിയും വളർന്ന് പ്രാകൃതമായ വേഷത്തിൽ ആരോടും സംസാരിക്കാതെ അലഞ്ഞുതിരിഞ്ഞ അസ്ലമിന്റെ ദയനീയാവസ്ഥ കണ്ട് ആലപ്പുഴ കൊമ്മാടിയിലെ ഓട്ടോ ഡ്രൈവർ ഭക്ഷണം നൽകി. എന്നാൽ അസ്ലമിന്റെ കൂടുതൽ വിവരങ്ങളൊന്നും ചോദിച്ച് മനസ്സിലാക്കാൻ ആയില്ല.
ഒാട്ടോ ഡ്രൈവർമാർ ആലപ്പുഴ നോർത്ത് സ്റ്റേഷൻ ഓഫിസർ എം.കെ.രാജേഷിന് നൽകിയ വിവരത്തെ തുടർന്ന് എഎസ്ഐ പി.വി.ഷിബു, വിനു കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ തെരുവോരം പ്രവർത്തകർക്ക് കൈമാറി. മുടി വെട്ടി കുളിപ്പിച്ച് വൃത്തിയാക്കിയ അസ്ലമിനു പൊലീസ് വസ്ത്രവും നൽകി.
തെരുവോരം മുരുകന്റെ നേതൃത്വത്തിൽ കളമശേരി മെഡിക്കൽ കോളജിൽ പരിശോധന നടത്തി അങ്കമാലി കോടതിയിൽ ഹാജരാക്കി.
കോടതി ഉത്തരവ് പ്രകാരം നിരീക്ഷണത്തിനായി തൃശൂർ മാനസികാരോഗ്യ പരിപാലന കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ആശുപത്രി സൂപ്രണ്ടിന്റെയും ഡോക്ടർമാരുടെ നഴ്സുമാരുടെയും പരിചരണത്തിലൂടെയും ഇടപെടലിലൂടെയും ഒാർമ തിരിച്ചുവന്ന അസ്ലം നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ സഹോദരനെ അറിയിക്കുകയും അവർ എത്തി നാട്ടിലേക്ക് കൊണ്ടുപോവുകയുമായിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

