പന്നിയങ്കര ∙ മേലേരിപ്പാടം റസിഡൻസ് കമ്മിറ്റി (എംആർസി) വനിതാ വിങ് സംഘടിപ്പിച്ച എക്സ്പോ പ്രദേശവാസികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ശനിയാഴ്ച നടന്ന എക്സ്പോ എംആർസി മുൻപ്രസിഡന്റും വ്യവസായിയുമായ മുരിങ്ങാക്കണ്ടി അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു.
വനിതാ വിങ് പ്രസിഡന്റ് കെ. ബിന്ദു, സെക്രട്ടറി സിനോബ്യ, ജോയിന്റ് സെക്രട്ടറിമാരായ അഫ്സ ടീച്ചർ, ദിലൂപ തുടങ്ങിയവർ നേതൃത്വം നൽകി.
എംആർസി അംഗങ്ങൾ വീടുകളിൽ തയാറാക്കിയ രുചിയേറിയ വിവിധ വിഭവങ്ങളും സ്വന്തമായി നിർമിച്ച തുണിത്തരങ്ങളും എക്സ്പോയിൽ ഉണ്ടായിരുന്നു.
കുട്ടികളും മുതിർന്നവരും പരിപാടിയുടെ ഭാഗമായി. കൊണ്ടുവന്ന മിക്ക ഉൽപ്പനങ്ങളും വിറ്റുപോയി.
പ്രദേശവാസികളുടെ വലിയ പിന്തുണ പരിപാടി വൻവിജയമാകാൻ സഹായിച്ചു. പരസ്പരമുള്ള ഐക്യം കൂടുതൽ ദൃഢമാക്കാൻ ഇത്തരം പരിപാടികൾ സഹായിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

