തൃപ്രയാർ ∙ സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സ്വർണ കപ്പിന് വലപ്പാട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ സ്വീകരണം നൽകി. കോതകുളം സെന്ററിൽ നിന്നു സ്വർണക്കപ്പ് സ്വീകരിച്ച് കമ്മിറ്റി അംഗങ്ങൾ, അധ്യാപകർ, വിദ്യാർഥികൾ സ്കൂൾ അങ്കണത്തിലേക്ക് ആനയിച്ചു.
സി.സി.മുകുന്ദൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.കെ.മോഹനൻ അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൽ പി.എസ്.സാവിത്രി, എഇഒ കെ.വി.അമ്പിളി, ജില്ല പഞ്ചായത്ത് സ്ഥിര സമിതി ചെയർപഴ്സൻ പി.ഐ.സജിത, അംഗം അമൽ ടി.പ്രേമൻ, ഷാമില സലിം, ഷഹർബാൻ, പിടിഎ പ്രസിഡന്റ് ഷഫീഖ് വലപ്പാട്,
ഷാജി ജോർജ്, ശ്രീജ മൗസ്മി, സരിത രാജു, ഇന്ദു രാജേഷ്, ആർ.ഐ.സക്കറിയ, പ്രധാന അധ്യാപിക ടി.ജി.ഷീജ എന്നിവർ പ്രസംഗിച്ചു. ചാവക്കാട്∙സംസ്ഥാന സ്കൂൾ കലോത്സവം വിജയികൾക്കുള്ള സ്വർണക്കപ്പിന് മമ്മിയൂർ എൽഎഫ്സിജിഎച്ച്എസ്എസിൽ സ്വീകരണം നൽകി.
സ്വർണക്കപ്പ് ഘോഷയാത്രയെ വിദ്യാർഥികൾ വാദ്യമേളങ്ങളുടെയും വിവിധ കലാരൂപങ്ങളുടെയും അകമ്പടിയോടെ വരവേറ്റു. സംസ്ഥാന കലോത്സവത്തിന് യോഗ്യത നേടിയവർ സ്വീകരണ ബാനറിന് പിന്നിൽ അണിനിരന്നു.
സ്കൂൾ അങ്കണത്തിൽ നടന്ന സ്വീകരണ യോഗം നഗരസഭാ ചെയർപഴ്സൻ എ.എച്ച്.അക്ബർ ഉദ്ഘാടനം ചെയ്തു.
ഗുരുവായൂർ നഗരസഭ ചെയർപഴ്സൻ സുനിത അരവിന്ദൻ അധ്യക്ഷനായി. ചെയർപഴ്സൻ എ.എച്ച്.അക്ബർ കൊളുത്തിയ ദീപശിഖ സ്കൂൾ അധികൃതർ ഏറ്റുവാങ്ങി.
പ്രിൻസിപ്പൽ സിസ്റ്റർ റോസ്ന ജേക്കബ്, നഗരസഭാ വൈസ് ചെയർപഴ്സൻ ബിൻസി സന്തോഷ്, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കെ.പി.രഞ്ജിത്ത്കുമാർ, ചാവക്കാട് എഇഒ വി.ബി.സിന്ധു, കൗൺസിലർമാരായ കെ.സി.സുനിൽ, കെ.റീന എന്നിവർ പ്രസംഗിച്ചു.
പാവറട്ടി ∙ കേരള സ്കൂൾ കലോത്സവത്തിന്റെ സ്വർണക്കപ്പിന് സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ സ്വീകരണം. മണലൂർ നിയോജക മണ്ഡലത്തിലെ സ്വീകരണമാണ് പാവറട്ടിയിൽ ഒരുക്കിയത്. ജനപ്രതിനിധികളും അധ്യാപകരും വിദ്യാർഥികളും ചേർന്ന് സ്വർണക്കപ്പ് ഏറ്റുവാങ്ങി.
സ്കൂൾ ബാൻഡ് വാദ്യത്തിന്റെയും എൻസിസി, സ്കൗട്സ് ആൻഡ് വിദ്യാർഥികളുടെയും അകമ്പടിയോടെ സ്വർണക്കപ്പ് വേദിയിലേക്ക് ആനയിച്ചു. സ്വീകരണ സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ക്ലമന്റ് ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു.
പാവറട്ടി പഞ്ചായത്ത് പ്രസിഡന്റ് ആന്റോ ലിജോ അധ്യക്ഷനായി.
സ്കൂൾ മാനേജർ ഫാ.ജോസഫ് ആലപ്പാട്ട്, എഇഒ ഷീബ ചാക്കോ, പഞ്ചായത്ത് പ്രസിഡന്റുമാരായ മിനി മോഹൻദാസ്, കെ.യു.സരിത, ഗ്രേസി ജേക്കബ്, ജീല്ലാ പഞ്ചായത്ത് അംഗം രാഗേഷ് കണിയാംപറമ്പിൽ, ബ്ലോക്ക് വൈസ് പ്രസിഡന്റ് എ.എ.ഫിജിന, ബ്ലോക്ക് വികസനകാര്യ സ്ഥിര സമിതി ചെയർമാൻ എം.കെ.അനിൽകുമാർ, ഉപജില്ല വികസന സമിതി കൺവീനർ ടി.യു.ജയ്സൺ, എച്ച്എം ഫോറം കൺവീനർ സി.എഫ്.ജയ്സൺ, പിടിഎ പ്രസിഡന്റ് വി.വി.സന്തേഷ്, പ്രിൻസിപ്പൽ കെ.ഡി.ജോയ് എന്നിവർ പ്രസംഗിച്ചു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

