താമരശ്ശേരി∙ ചുരത്തിൽ വാഹന ബാഹുല്യം മൂലമുള്ള യാത്രാദുരിതം തുടരുന്നു. ചുരം 6,7,8 വളവുകൾ വീതി കൂട്ടുന്നതിനായി റോഡരികിൽ മുറിച്ചിട്ടിരിക്കുന്ന മരങ്ങൾ ക്രെയിൻ ഉപയോഗിച്ച് ലോറിയിൽ കയറ്റി കൊണ്ടുപോകുന്നതിന് ഇടയ്ക്കിടെ ഗതാഗതം നിർത്തി വയ്ക്കുമ്പോൾ റോഡിനിരുവശത്തും വാഹനങ്ങളുടെ നീണ്ട
നിരയാണ്.പലപ്പോഴും വൈത്തിരി മുതൽ അടിവാരം വരെ വാഹനനിര നീളും. ഇതിനിടയിൽ വാഹനങ്ങൾ വരി തെറ്റിച്ചു പോകുന്നത് കുരുക്ക് വർധിപ്പിക്കുന്നു.
ചുരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്ന ഇത്തരം നടപടികൾക്കെതിരെ പൊലീസ് കർശന നടപടി സ്വീകരിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.
ഒന്നാം വളവിനു സമീപം തീ പടർന്നു
താമരശ്ശേരി∙ ചുരത്തിൽ ഒന്നാം വളവിനു താഴെ വള്ളിപ്പടർപ്പിനു തീ പിടിച്ചു. നാട്ടുകാരും സന്നദ്ധ പ്രവർത്തകരും മുക്കത്തു നിന്ന് എത്തിയ അഗ്നിരക്ഷാ സേനയും ചേർന്നു തീ അണച്ചു.
ഒന്നാം വളവിനും കൂന്തളംതേര് റോഡിനും ഇടയിലുള്ള സ്വകാര്യ സ്ഥലത്ത് ഇന്നലെ വൈകിട്ട് നാലരയോടെയാണ് തീ പടർന്നത്. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ പയസ് അഗസ്റ്റിൻ, സീനിയർ ഫയർ ആൻഡ് റസ്ക്യു ഓഫിസർ സി.മനോജ്, ഫയർ ആൻഡ് റെസ്ക്യു ഓഫിസർമാരായ ആർ.
മിഥുൻ, സനീഷ് പി.ചെറിയാൻ, കെ.എസ്.ശരത്ത്, ഹോംഗാർഡ് ജോളി ഫിലിപ് എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

