തൃശൂർ ∙ കടിക്കാതിരിക്കാൻ നായ്ക്കൾക്ക് കൗൺസലിങ് നൽകാമെന്ന് സുപ്രീംകോടതി പരിഹസിച്ച പോലെയല്ല. മനുഷ്യരോടു പറഞ്ഞിട്ട് കാര്യമില്ലെങ്കിൽ കാട്ടുപന്നിയോട് അപേക്ഷിക്കേണ്ട
ഗതികേടിലാണ് വരാക്കര ചിക്കിനി പാടശേഖരത്തിലെ കർഷകർ. കതിരിടാറായ പത്തേക്കറോളം വരുന്ന പാടം കുത്തിമറിക്കുകയാണ് കാട്ടുപന്നിക്കൂട്ടം. 7 പേർ ചേർന്നു പാട്ടത്തിനെടുത്ത ഭൂമിയിലാണ് 70 പറയ്ക്കു മുണ്ടകൻ കൃഷി നടത്തുന്നത്.
മാർച്ച് മാസം പകുതിയോടെ വിളവെടുക്കാൻ പാകത്തിൽ പണികൾ തകൃതിയായി നടക്കുമ്പോഴാണ് പന്നികളുടെ വിളയാട്ടം.
രാത്രികാലത്ത് കൂട്ടമായി എത്തുന്ന പന്നികൾ വരമ്പുകെട്ടും ചേറും കതിരുകളും കുത്തിയിളക്കും. വരമ്പ് ഇളക്കുന്നതോടെ കെട്ടിനിർത്തിയ വെള്ളവും ഒഴുകിപ്പോകും.
കഴിഞ്ഞവർഷം മുതൽക്കാണ് ശല്യം രൂക്ഷമായത്. ജൈവവളം ഇടുന്നതിനാൽ ധാരാളമുണ്ടാകുന്ന മണ്ണിരയെ തിന്നാനും ചേറിൽ മറിയാനും തണുപ്പിൽ കിടക്കാനുമാണ് ഇവ കൂട്ടത്തോടെ ഇറങ്ങുന്നത്.
നെൽച്ചെടിക്കു പൊക്കംവച്ചാൽ ഇവയുടെ നേരംപോക്കും കൂടും. കാഞ്ചിയിൽ കൈവച്ച് ഉന്നംപിടിച്ചിരുന്നിട്ടും ഒരു കാട്ടുപന്നി പോലും വന്നില്ലെന്നാണ് അളഗപ്പനഗർ പഞ്ചായത്ത് നിയോഗിച്ച ഷൂട്ടർമാരുടെ പരാതി.രാത്രിമഞ്ഞുകൊണ്ട് പാടത്തിനു കാവലിരിക്കേണ്ട ദുര്യോഗമാണ് കർഷകർക്ക്.
കാട്ടുപന്നികളെ വേട്ടയാടാൻ പ്രത്യേകം പരിശീലനം സിദ്ധിച്ച വേട്ടപ്പട്ടികളെ മലപ്പുറം ജില്ലയിൽ നിന്ന് എത്തിക്കുന്നതിനുള്ള നടപടിക്കായി പഞ്ചായത്തിലേക്ക് അപേക്ഷ നൽകി കാത്തിരിക്കുകയാണ് കർഷകർ.
നേരത്തെ വിരിപ്പൂ, മുണ്ടകൻ, പുഞ്ച കൃഷികൾ ചെയ്തിരുന്ന പാടശേഖരമാണ് ചിക്കിനി. കൃഷിച്ചെലവു താങ്ങാനാകാതെ കർഷകർ പിന്മാറിയതോടെ ആണ് പ്രദേശവാസികളായ ജോസ് ചക്കാലക്കൽ, ജോൺസൺ തട്ടാറശ്ശേരി, ലിനേഷ് അന്തിക്കാടൻ, ഷിജു ചുക്കിരി, വിശ്വംഭരൻ ചീനാത്ത്, പ്രിജോ ചാക്കോര്യ, ജോസ് തേറാട്ടിൽ എന്നിവർ ചേർന്ന് ഭൂമി പാട്ടത്തിനെടുത്ത് കൃഷിയാരംഭിച്ചത്.
മുൻ വർഷം 100–150 ടൺ നെല്ല് കൊയ്തെടുത്ത പാടശേഖരമാണിത്.
പന്നിക്കറിയാമോ പണച്ചെലവ്
വരമ്പ് കളയ്ക്കൽ, വരമ്പുവയ്ക്കൽ, ഞാറുനടൽ, വളമിടൽ തുടങ്ങിയ പണികൾക്ക് ഒരേക്കറിന് 7000 രൂപയോളമാണ് ചെലവ്. ട്രാക്ടർ ചാർജ് മണിക്കൂറിന് 1200 രൂപ.
ഒരുപ്പൂ കൃഷിക്ക് 12 ഏക്കറിന് 1000 രൂപയാണു പാട്ടം. നിലമൊരുക്കിയ ശേഷം വളമിടാൻ ആട്ടിൻകാഷ്ഠം ഒരു പാട്ട
70 രൂപ, കോഴിക്കാഷ്ഠം ചാക്ക് 300 രൂപ, ചാണകം ചാക്ക് 250 രൂപ, വെണ്ണീറ് ഒരു പാട്ട 40 രൂപ എന്നിങ്ങനെയാണു ചെലവുകൾ.
അതുകൊണ്ട് ഒന്നേ പറയാനുള്ളൂ. ഒരു കൂട്ടം കർഷകരുടെ അധ്വാനമാണ്; അതിലേറെപ്പേരുടെ അന്നവും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

