ചെറുതോണി ∙ നേര്യമംഗലം കരിമണലിനു സമീപം കാറിനും ബൈക്കിനും നേരെ കാട്ടാനയുടെ ആക്രമണം. പൂപ്പാറയിൽനിന്നു കോലഞ്ചേരിയിലേക്കു കുടുംബസമേതം കാറിൽ പോയവരെ നേര്യമംഗലം – പനംകുട്ടി റോഡിൽ ഓഡിറ്റ് ഫോറിൽ കാട്ടുകൊമ്പൻ ആക്രമിക്കുകയായിരുന്നു.
കാറിലെ യാത്രക്കാർ പരുക്കേൽക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു.ഇന്നലെ ഉച്ചയ്ക്ക് 1.30ന് ആണു സംഭവം. പൂപ്പാറ സ്വദേശികളായ മാഞ്ചുതറ ചോലയിൽ മോഹനനും മകൻ മനുവും ഭാര്യയും കൈക്കുഞ്ഞുങ്ങളുമായി കാറിൽ കോലഞ്ചേരി ആശുപത്രിയിൽ കഴിയുന്ന മോഹനന്റെ ഭാര്യയെ സന്ദർശിക്കാൻ പോകുകയായിരുന്നു.
കാർ കാട്ടുകൊമ്പൻ റോഡിന്റെ സംരക്ഷണഭിത്തിയിലേക്കു തള്ളി മാറ്റി.
സംരക്ഷണഭിത്തിയിൽ കാർ ഇടിച്ചു നിന്നില്ലായിരുന്നെങ്കിൽ വൻ അപകടം സംഭവിക്കുമായിരുന്നു. കാറിൽ ഉണ്ടായിരുന്നവരുടെ കൂട്ടക്കരച്ചിൽ കേട്ടതോടെ കാട്ടുകൊമ്പൻ പിന്മാറി.
ഇതുവഴി ബൈക്കിൽ പോവുകയായിരുന്ന വെൺമണി സ്വദേശി ജെറി ആനയെ കണ്ടതോടെ ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. ബൈക്കിന് ആന കേടുപാടുകൾ വരുത്തി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

