എരുമേലി ∙ പേട്ടക്കവലയിൽ റോഡിനു കുറുകെ പൊലീസ് വടം കെട്ടി ഒരുമണിക്കൂറിലധികം പൊരിവെയിലത്ത് ശബരിമല തീർഥാടകരെ തടഞ്ഞു. തീർഥാടകരുടെയും പഞ്ചായത്ത് ജന പ്രതിനിധികളുടെയും വ്യാപാരികളുടെയും നാട്ടുകാരുടെയും പ്രതിഷേധത്തെത്തുടർന്ന് പൊലീസ് വടം അഴിച്ച് തീർഥാടകരെ കടത്തിവിട്ടു.
ഇതിനിടെ തിക്കിലും തിരക്കിലും റോഡിൽ വീണ് 10 വയസ്സുകാരനായ തമിഴ്നാട് സ്വദേശി മണികണ്ഠനു കൈക്കു പരുക്കേറ്റു. കാനന പാതയിലേക്കുള്ള പ്രവേശനം, വനം വകുപ്പിൽനിന്ന് പൊലീസ് ഏറ്റെടുത്ത് പല സ്ഥലത്തായി വടം കെട്ടി തീർഥാടകരെ തടഞ്ഞു.
കുട്ടികൾ അടക്കം ആയിരക്കണക്കിനു തീർഥാടകരാണ് മണിക്കൂറുകളോളം വലഞ്ഞത്.
ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരമാണ് തീർഥാടകരെ തടഞ്ഞതെന്നാണു പൊലീസിന്റെ വിശദീകരണം. ആദ്യമായിട്ടാണ് കാനനപാതയിലൂടെ പോകുന്ന തീർഥാടകരെ എരുമേലിയിൽ വടം കെട്ടി പൊലീസ് തടഞ്ഞത്. എരുമേലി പേട്ടക്കവലയിലും കാനനപാതയിലേക്ക് പ്രവേശിക്കുന്ന കോയിക്കക്കാവ് വനം വകുപ്പ് ചെക്ക് പോസ്റ്റിലും കാളകെട്ടി ക്ഷേത്രത്തിനു സമീപവും അഴുതക്കടവിലും തീർഥാടകരെ വനം കെട്ടി പൊലീസ് തടഞ്ഞു.
ഇന്നലെ രാവിലെ മുതൽ തന്നെ എരുമേലിയിലും പരിസരങ്ങളിലും വൻ തീർഥാടക പ്രവാഹമായിരുന്നു. കിലോമീറ്ററുകൾ നീണ്ട ഗതാഗതക്കുരുക്കുണ്ടായി.
കാനനപാതയിലൂടെ പോകുന്ന തീർഥാടകരായിരുന്നു കൂടുതൽ. റോഡ് തിങ്ങിയാണു തീർഥാടകർ നടന്നത്.
ഇന്നലെ രാവിലെ 10 വരെ പതിനയ്യായിരത്തിലധികം തീർഥാടകർ കാനനപാതയിലെ കോയിക്കക്കാവിലൂടെ കടന്നുപോയി.
11നു പേട്ടക്കവലയിൽ മുണ്ടക്കയം റോഡിൽ വാഹനങ്ങളും കാൽനടയായി പോകുന്ന തീർഥാടകരെയും തടഞ്ഞ് പൊലീസ് റോഡിനു കുറുകെ വടം കെട്ടിയത്. അൽപ സമയത്തിനുളളിൽ ഇവിടെ ആയിരക്കണക്കിനു തീർഥാടകർ തിങ്ങിനിറഞ്ഞു.
നീണ്ട ഗതാഗതക്കുരുക്കും ഉണ്ടായി.
ഈ സമയം വടം അഴിച്ച് തീർഥാടകർ പോയി. എന്നാൽ വീണ്ടും പൊലീസ് അതേ സ്ഥലത്ത് വടം കെട്ടി പൊലീസ് ജീപ്പ് റോഡിനു കുറുകെ ഇട്ട് തീർഥാടകരെ പൂർണമായും തടഞ്ഞു. ഒരു മണിക്കൂറിലധികം പൊരിവെയിലത്ത് തീർഥാടകരെ റോഡിൽ തടഞ്ഞതോടെയാണ് പ്രതിഷേധം ഉയർന്നത്.
ഈ സമയം പേട്ടക്കവലയിൽ വൻ തീർഥാടകത്തിരക്കായി. ഒരു മണിക്കൂർ മുണ്ടക്കയം റോഡിൽ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

