തിരുവനന്തപുരം ∙ കോർപറേഷൻ വിഴിഞ്ഞം വാർഡ് തിരഞ്ഞെടുപ്പിൽ 66.997% പോളിങ്. 2020 ലെ തിരഞ്ഞെടുപ്പിനെക്കാൾ 5.16% കൂടുതലാണ് ഇക്കുറി പോളിങ്.
13,307 വോട്ടർമാരിൽ 8912 പേർ വോട്ട് രേഖപ്പെടുത്തിയെന്നാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രാഥമിക കണക്ക്. 9 സ്ഥാനാർഥികളാണ് വിഴിഞ്ഞത്ത് മത്സരിച്ചത്.
ഇന്ന് രാവിലെ 8 മുതൽ വോട്ടെണ്ണും. സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ നാമനിർദേശ പത്രിക സമർപ്പിച്ചിരുന്ന ജസ്റ്റിൻ ഫ്രാൻസിസ് അപകടത്തിൽ മരിച്ചതിനെ തുടർന്നാണ് വിഴിഞ്ഞത്ത് തിരഞ്ഞെടുപ്പ് മാറ്റിവച്ചത്.തിരഞ്ഞെടുപ്പ് ഫലം 3 മുന്നണികൾക്കും നിർണായകമായതിനാൽ വൻ പ്രചാരണമാണ് വിഴിഞ്ഞത്ത് നടത്തിയത്.
വിഴിഞ്ഞം കൂടി ലഭിച്ചാൽ കോർപറേഷൻ ഭരിക്കുന്ന ബിജെപിക്ക് സ്വതന്ത്ര അംഗത്തിന്റെ പിന്തുണ ഇല്ലാതെ കേവല ഭൂരിപക്ഷം ഉറപ്പിക്കാം. സിറ്റിങ് വാർഡ് നിലനിർത്താനുള്ള തീവ്ര ശ്രമത്തിലായിരുന്നു എൽഡിഎഫ്.
എന്നാൽ അംഗബലം കൂട്ടാൻ മുൻ കൗൺസിലറെ രംഗത്തിറക്കിയാണ് യുഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. കോൺഗ്രസിന്റെ കൈവശമുണ്ടായിരുന്ന വിഴിഞ്ഞം 2015ൽ ആണ് സിപിഎം പിടിച്ചെടുത്തത്.
2015– 2020, 2020– 2025 കാലയളവുകളിൽ സിപിഎം സ്ഥാനാർഥികളാണ് വിഴിഞ്ഞത്ത് വിജയിച്ചത്. വോട്ടെടുപ്പ് നടത്തിയ നൂറു വാർഡുകളിൽ 50 വാർഡുകളിൽ ബിജെപിയും 29 വാർഡുകളിൽ എൽഡിഎഫും 19 വാർഡുകളിൽ യുഡിഎഫുമാണ് വിജയിച്ചത്. 61.81 ആയിരുന്നു 2020 ലെ പോളിങ് ശതമാനം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

