വെഞ്ഞാറമൂട്∙വെഞ്ഞാറമൂട് ടൗണിലേക്കുള്ള എല്ലാ ഉപ റോഡുകളും ഒരേ സമയം അടച്ചു.ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി പ്രദേശവാസികളും വാഹന യാത്രക്കാരും.നവീകരണ പ്രവർത്തനങ്ങൾക്ക് വേണ്ടി അടച്ചതാണെന്ന് അധികൃതർ.വെഞ്ഞാറമൂട് മേൽപാലം നിർമാണം നടക്കുന്നതിനാൽ എംസി റോഡിൽ ജംക്ഷൻ വഴിയുള്ള ഗതാഗതം നിയന്ത്രിച്ച് ഉപ റോഡുകൾ വഴിയാണ് വാഹനങ്ങൾ കടത്തി വിട്ടുകൊണ്ടിരുന്നത്. ഇന്നർ റിങ് റോഡുകളുടെ നവീകരണം വൈകുന്നത് ശക്തമായ പ്രതിഷേധത്തിനു കാരണമായപ്പോൾ റിങ് റോഡുകളുടെ നവീകരണം പെട്ടെന്ന് പൂർത്തിയാക്കാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു.
വാമനപുരം ബ്ലോക്ക് ഓഫിസ് –വെഞ്ഞാറമൂട് മാർക്കറ്റ് റോഡ്,വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷൻ–മാർക്കറ്റ് റോഡ്,മാർക്കറ്റ് ജംക്ഷൻ– ഭഗവതികോണം റോഡ്, പൊലീസ് സ്റ്റേഷൻ–കാവറ–മുക്കുന്നൂർ റോഡ്,വയ്യേറ്റ്–പൊന്നമ്പി–പാലാംകോണം റോഡ് എന്നിവയാണ് നവീകരണത്തിനായി രണ്ട് ദിവസം മുൻപ് അടച്ചത്.ചെറിയ വാഹനങ്ങളും കാൽനട
യാത്രക്കാരും വെഞ്ഞാറമൂട്ടിൽ എത്തുന്നതിനു വേണ്ടി ഉപയോഗിക്കുന്നതാണ് ഈ ഉപ റോഡുകൾ.കൂടാതെ വെഞ്ഞാറമൂട്ടിൽ പ്രവേശിക്കാതെ ഈ ഉപ റോഡുകൾ വഴി വിവിധ പ്രധാന റോഡുകളിൽ പ്രവേശിച്ച് യാത്ര തുടരുകയും ചെയ്യാം.
എന്നാൽ എല്ലാ ഉപ റോഡുകളും നവീകരിക്കുന്നതിനു വേണ്ടി ഒരുമിച്ച് അടച്ചതാണ് ജനങ്ങളെ വലച്ചിരിക്കുന്നത്.ഉപറോഡുകൾ അടച്ചതിനാൽ കെഎസ്ആർടിസി ബസ് അടക്കം വലിയ വാഹനങ്ങൾ വീണ്ടും വെഞ്ഞാറമൂട് ജംക്ഷൻ വഴി കടത്തിവിട്ടുതുടങ്ങി.മേൽപാലത്തിന്റെ തൂണുകൾ നിർമിച്ചിരിക്കുന്നതിന്റെ വശങ്ങളിലൂടെയാണ് എല്ലാ വാഹനങ്ങളും കടന്നു പോകുന്നത്.കിളിമാനൂർ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ വെഞ്ഞാറമൂട് ജംക്ഷനിൽ എത്തി പുത്തൻപാലം റോഡിൽ നാഗരുകുഴി എത്തിയാണ് പിരപ്പൻകോട് ഭാഗത്തേക്ക് പോകുന്നത്.വലിയ വാഹനങ്ങൾ പ്രധാന റോഡു വഴി കടത്തിവിട്ടതോടെ അത്യാവശ്യ രോഗികളുമായി എത്തുന്ന ആംബുലൻസ് അടക്കം വാഹനങ്ങൾ മണിക്കൂറുകളോളം റോഡിൽ കുരുങ്ങിക്കിടക്കുകയാണ്.
റിങ് റോഡു നവീകരണം ആദ്യം പൂർത്തിയാക്കിയ ശേഷം ജംക്ഷനിൽ മേൽപാലം നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നെങ്കിൽ യാത്രക്കാർക്ക് കടുത്ത പ്രതിസന്ധിയില്ലാതെ ജംക്ഷനിലൂടെ കടന്നു പോകുവാൻ കഴിയുമായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്.ഓരോ ഉപറോഡുകൾ വീതം നവീകരിച്ച ശേഷം അടുത്ത റോഡിലേക്ക് കടക്കുന്ന രീതിയിൽ ഗതാഗത തടസ്സം നീക്കാൻ അധികൃതർ നടപടി സ്വീകരിക്കണം എന്ന ആവശ്യം ശക്തമായി. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

