മൂന്നാർ∙ തിരക്കുള്ള ദിവസങ്ങളിൽ പ്രധാന പാതകളിൽ ബസുകൾ നിർത്തിയ ശേഷം സഞ്ചാരികൾ പാട്ടും ഡാൻസും നടത്തുന്നത് ഗതാഗത തടസ്സത്തിന് കാരണമാകുന്നു. പൊലീസ്, മോട്ടർ വാഹന വകുപ്പ് പരിശോധന കർശനമാക്കണമെന്നാവശ്യപ്പെട്ട് പരാതിയുമായി നാട്ടുകാർ രംഗത്തെത്തി.
കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽപെട്ട
ദേവികുളം സിഗ്നൽ പോയിന്റ്, ഗ്യാപ് റോഡ്, ലാക്കാട്, മാട്ടുപ്പെട്ടി റോഡ് എന്നിവിടങ്ങളിലാണ് ഇത്തരത്തിൽ വലിയ ബസുകളിലെത്തുന്ന വിദ്യാർഥി ഗ്രൂപ്പ് ഉൾപ്പെടെയുള്ളവർ ഗതാഗത തടസമുണ്ടാക്കുന്ന തരത്തിൽ റോഡിലിറങ്ങി പാട്ടും ഡാൻസും നടത്തുന്നത്.പോക്കറ്റ് റോഡുകളും മറ്റും മറച്ച് ബസുകളിടുന്നതു കാരണം പ്രധാന റോഡുകളിലേക്ക് പ്രവേശിക്കാൻ കഴിയാതെ മറ്റു വാഹനങ്ങൾ മണിക്കൂറുകൾ കുടുങ്ങിക്കിടക്കുന്നതും പതിവാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

