അർത്തുങ്കൽ ∙ പരിസ്ഥിതി സംരക്ഷണവും ഊർജ സ്വയംപര്യാപ്തതയും ലക്ഷ്യമാക്കി അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയിൽ സോളർ പാനൽ സ്ഥാപിച്ച് വൈദ്യുതി ഉൽപാദിപ്പിക്കുന്നു. പ്ലാന്റിന്റെ സ്വിച്ച് ഓൺ കർമം ഇന്ന് വൈകിട്ട് 6.30ന് ബസിലിക്ക റെക്ടർ ഫാ.
ഡോ. യേശുദാസ് കാട്ടുങ്കൽതയ്യിൽ നിർവഹിക്കും 40 കിലോവാട്ട് ശേഷിയുള്ള സൗരോർജ പാനലുകളും 50 കിലോവാട്ട് ബാറ്ററി ബാക്കപ്പും ഉൾക്കൊള്ളുന്ന ആധുനിക ഹൈബ്രിഡ് സൗരോർജ പ്ലാന്റാണ് ബസിലിക്കയിൽ സ്ഥാപിച്ചിരിക്കുന്നത്.
പ്ലാന്റിൽ പ്രതിദിനം ശരാശരി 200 യൂണിറ്റോളം വൈദ്യുതി ഉൽപാദിപ്പിക്കാൻ സാധിക്കും. ആലപ്പുഴ രൂപതയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളോട് അനുബന്ധിച്ച് ഈ വർഷം ആത്മാവിനും പ്രകൃതിക്കുമുള്ള പരിരക്ഷ എന്ന അടയാളവാക്യത്തിൽ ആത്മീയ നവീകരണ വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി ഇടവകയിൽ സന്ദേശം നൽകുക എന്ന ലക്ഷ്യത്തോടെയാണ് സോളർ പ്ലാന്റ് സ്ഥാപിച്ചതെന്ന് റെക്ടർ ഫാ.
ഡോ. യേശുദാസ് കാട്ടുങ്കൽ തയ്യിൽ പറഞ്ഞു.
ഹരിത ചട്ടങ്ങൾ കർശനമായി പാലിച്ചുകൊണ്ടാണ് ഈ വർഷത്തെ തിരുനാൾ ആഘോഷങ്ങളും ബസിലിക്കയുടെ ദൈനംദിന പ്രവർത്തനങ്ങളും സംഘടിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം മുതൽ ആധുനിക ശുചിമുറി സമുച്ചയത്തോടൊപ്പം മലിനജല സംസ്കരണ പ്ലാന്റ് ബസിലിക്കയിൽ പ്രവർത്തിക്കുന്നുണ്ട്.
സംസ്കരിച്ച ജലം ഉപയോഗിച്ചാണ് ബസിലിക്കയുടെ പൂന്തോട്ടങ്ങൾ പരിപാലിക്കുന്നത്. ഗ്രിഡ് ഇന്ത്യ സോളാറിന്റെ ഡയറക്ടർമാരായ രാജേഷ് കുമാർ, വിജി കുമാർ, രതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്ലാന്റിന്റെ ഡിസൈൻ രൂപകൽപനയും നിർമാണവും നടത്തിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

