വെള്ളറട∙ സ്വന്തം വാഹനത്തിന്റെ ‘അപരൻ’ചെയ്തുകൂട്ടുന്ന നിയമലംഘനങ്ങൾക്ക് പിഴയൊടുക്കുന്നതിൽ നിന്നും രക്ഷപ്പെടാനായി ഓഫിസുകൾ കയറിയിറങ്ങുകയാണ് ചെറിയകൊല്ല ഇടുവച്ചൽക്കോണം വടക്കുംകരവീട്ടിൽ എച്ച്.സെൽവൻ. 2014ൽ സെൽവൻ ഒരു ഇരുചക്രവാഹനം വാങ്ങിയിരുന്നു.പാറശാല ആർടിഒ ഓഫിസിൽ KL 19E 2025 നമ്പരായി റജിസ്ട്രേഷനും നടത്തി. കുറച്ചുകാലം മുൻപു മുതൽ സെൽവന് പതിവായി നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കുന്ന കത്തുകൾ തപാലിലൂടെ ലഭിക്കുന്നുണ്ട്.
14500 രൂപ ഒടുക്കാനാണ് നിർദേശം. പക്ഷേ രസീതിയിലുൾപ്പെടുത്തിയിട്ടുള്ള ചിത്രം സെൽവന്റേതുമല്ല, സെൽവന്റെ സ്കൂട്ടറിന്റേതുമല്ല.
ഇതേ നമ്പരിൽ ഓടുന്നമറ്റൊരു ആക്ടിവ കമ്പനിയുടെ സ്കൂട്ടറാണ് നിയമലംഘനങ്ങൾ നടത്തുന്നത്.
പിഴ നോട്ടീസുകൾ വരാൻ തുടങ്ങിയപ്പോൾ സെൽവൻ പാറശാല ആർടിഒയിൽ പരാതി നൽകി. എന്നാൽ വെള്ളറട
പൊലീസിൽ പരാതി നൽകാനായിരുന്നു ആർടിഒ അധികൃതർ പറഞ്ഞത്. തുടർന്ന് വെള്ളറട പൊലീസിലും പരാതി നൽകി.
നടപടികൾ ഉണ്ടായില്ല.തുടർന്ന് ആർടിഒയിൽ ബന്ധപ്പെട്ടപ്പോൾ തിരുവനന്തപുരം ആർടിഒയ്ക്ക് പരാതി നൽകാൻ നിർദേശിച്ചു. കിഴക്കേക്കോട്ടയിൽ പ്രവർത്തിക്കുന്ന(എൻഫോഴ്സ്മെന്റ്) ഓഫിസിലും പരാതി നൽകി.
ആ പരാതി പാറശാല പൊലീസിൽ അയച്ചു. തുടർന്ന് പാറശാല പൊലീസിൽ ഹാജരായി വിവരം ബോധിപ്പിച്ചു.
നടപടി ഉണ്ടായില്ല. വീണ്ടും ആർടിഒയെ സമീപിച്ചപ്പോൾ നിങ്ങൾ പിഴ അടക്കേണ്ടെന്നായിരുന്നു പറഞ്ഞത്.
എന്നാൽ പിന്നീട് നിർദേശം മാറ്റി.
ഇതുവരെയുള്ള പിഴകൾ നിങ്ങൾ അടയ്ക്കണമെന്നും ഇനിമുതൽ നിങ്ങൾക്ക് പിഴ വരാതെ നോക്കാമെന്നുമുള്ള വിചിത്ര നിർദേശം ഉണ്ടായി. പിഴ ഒടുക്കാത്തതിനാൽ സെൽവനെതിരെ കോടതി നടപടികൾ ആരംഭിച്ചിരിക്കുന്നുവെന്നാണ് പുതിയ വിവരം.
ഇടിച്ചക്കപ്ലാമൂടിന് സമീപത്തുള്ള ഒരാളാണ് വ്യാജനമ്പർ പതിച്ച് ആക്ടിവ സ്കൂട്ടർ ഓടിക്കുന്നതെന്ന് സെൽവൻ കണ്ടെത്തി. ഈ വിവരം അധികൃതരെ അറിയിച്ചു. പക്ഷേ ഇയാളെ പിടികൂടാൻ അധികൃതർ ശ്രമിക്കുന്നില്ലെന്നാണ് ആരോപണം.സർക്കാർ രേഖകളിൽ ഈ നമ്പർ സെൽവന്റെ സ്കൂട്ടറിന്റേതാണ്.
വ്യാജനെ തിരിച്ചറിഞ്ഞ് അറിയിച്ചിട്ടും നടപടി സ്വീകരിക്കാതെ നിരപരാധിയായ തന്നെ കുടുക്കുകയാണെന്നാണ് സെൽവന്റെ പരിഭവം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

