മുളക്കുഴ ∙ കാരയ്ക്കാട്ട് പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് 30 പവൻ സ്വർണം കവർന്നു. കാരയ്ക്കാട് പാറയ്ക്കൽ മലയുടെ വടക്കേതിൽ പരേതനായ ശിവാനന്ദന്റെ വീട്ടിലെ പൂജാമുറിയിലെ അലമാരയിൽ സൂക്ഷിച്ച ആഭരണങ്ങളാണ് മോഷ്ടിച്ചത്.
മകൾ ദിവ്യയും കുടുംബവുമാണ് വീട്ടിൽ താമസിക്കുന്നത്. ദിവ്യയുടെ അമ്മ വസുന്ധര 5 ദിവസമായി പരുമലയിലെ സ്വകാര്യാശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. വീട്ടുകാർ ആശുപത്രിയിൽ ആയതിനാൽ വീട് പൂട്ടിയിട്ടിരുന്നു.
കഴിഞ്ഞ ദിവസം രാവിലെ ബന്ധുക്കളാണ് വീടിനു പിന്നിലെ വാതിൽ കുത്തിത്തുറന്ന നിലയിൽ കണ്ടത്. മുൻ വാതിലും തുറന്നു കിടന്നിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിലാണ് കവർച്ച നടന്നതായി കണ്ടെത്തിയത്.
ഞായർ പുലർച്ചെ ഒന്നരയ്ക്കു ശേഷമാണ് മോഷണം നടന്നതെന്നാണ് നിഗമനം. അതു വരെയുള്ള സിസിടിവി ദൃശ്യങ്ങൾ ലഭിച്ചെങ്കിലും ഹാർഡ് ഡിസ്ക് മോഷ്ടാക്കൾ കവർന്നതിനാൽ ഇതിനു ശേഷമുള്ള ദൃശ്യങ്ങൾ ലഭ്യമല്ല.
വീടിനു പിന്നിലെ ക്യാമറ തല്ലിത്തകർത്തിരുന്നു. മറ്റൊരെണ്ണം ദിശ തിരിച്ചും വച്ചിരുന്നു.
അടുക്കള ഒഴികെ വീട്ടിലെ മുറികളിലെല്ലാം കടന്ന മോഷ്ടാക്കൾ സാധനങ്ങൾ വാരിവലിച്ചിട്ടു. ചെങ്ങന്നൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും തെളിവുകൾ ശേഖരിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

