മോനിപ്പള്ളി ∙ അയൽവാസികളായ രണ്ടു കുടുംബങ്ങൾ സഞ്ചരിച്ച കാർ കെഎസ്ആർടിസി ബസിലേക്ക് ഇടിച്ചുകയറി ദമ്പതികളും അയൽവീട്ടിലെ കുട്ടിയും മരിച്ച അപകടത്തിൽപെട്ട കാർ ഇടിയുടെ ആഘാതത്തിൽ ചുരുണ്ടു കൂടിയ അവസ്ഥയിലായിരുന്നു.
അപകടം നടന്ന് അരമണിക്കൂറിനുള്ളിൽ കൂത്താട്ടുകുളത്തു നിന്ന് അഗ്നിരക്ഷാസേന എത്തി. നാട്ടുകാരുടെ സഹായത്തോടെ കാർ വെട്ടിപ്പൊളിച്ചു പരുക്കേറ്റവരെ പുറത്തെടുത്തപ്പോൾ ഒരാൾ മരിച്ചിരുന്നു.
രണ്ടുപേർ ആശുപത്രിയിലേക്കു പോകുന്ന വഴി മരിച്ചു. ‘ചോരയിൽ കുളിച്ച നിലയിലായിരുന്നു യാത്രക്കാർ’, മനസ്സിൽനിന്നു മായാത്ത കാഴ്ചയായിരുന്നു എന്ന് രക്ഷാപ്രവർത്തകരായ നാട്ടുകാർ പറയുന്നു.
അപകടം നടന്നതോടെ എംസി റോഡിൽ ഗതാഗതം ഭാഗികമായി മുടങ്ങി. വാഹനങ്ങളുടെ നീണ്ടനിര മോനിപ്പള്ളി വരെ നീണ്ടു.
ക്രെയിൻ ഉപയോഗിച്ചു കാർ റോഡിന്റെ വശത്തേക്കു നീക്കുകയും ബസ് ഒരു വശത്തേക്കു മാറ്റിയിടുകയും ചെയ്തതിനു ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. കുറവിലങ്ങാട് പൊലീസും മോട്ടർ വാഹന വകുപ്പ് അധികൃതരും സ്ഥലത്തെത്തിയിരുന്നു.
അപകടത്തിൽപെട്ട രണ്ടു വാഹനങ്ങളും മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം പരിശോധിച്ചു.
എംസി റോഡിൽ മോനിപ്പള്ളി ആച്ചിക്കൽ ഭാഗത്ത് ലിറ്റിൽ ഫ്ലവർ വിദ്യാനികേതൻ സ്കൂളിനു മുന്നിൽ ഇന്നലെ രാവിലെ 11നായിരുന്നു അപകടം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

