എരുമേലി ∙ ശ്രീകൃഷ്ണ സാന്നിധ്യമായി ആകാശത്ത് വട്ടമിട്ട് പറക്കുന്ന കൃഷ്ണപ്പരുന്തിനെ കണ്ട ശേഷമാണ് അമ്പലപ്പുഴ സംഘത്തിന്റെ പേട്ട
ആരംഭിച്ചത്. അമ്പലപ്പുഴ സംഘത്തിന്റെ പേട്ട
എഴുന്നള്ളത്ത് കാണുന്നതിന് അമ്പലപ്പുഴ ശ്രീകൃഷ്ണ ഭഗവാൻ ഉച്ചപൂജയ്ക്കുള്ള പാൽപായസവും നുകർന്നുകൊണ്ട് ഗരുഡാരൂഢനായി എരുമേലിയിൽ എഴുന്നള്ളുന്നു എന്നാണ് സങ്കൽപം. അമ്പലപ്പുഴ സംഘം കൊച്ചമ്പലത്തിൽ എത്തിയതോടെ തിങ്ങിക്കൂടിയ ഭക്ത സഹസ്രങ്ങൾ കണ്ണുകൾ കൃഷ്ണപ്പരുന്തിനെ തിരഞ്ഞു.
നിമിഷങ്ങൾക്കുള്ളിൽ കൊച്ചമ്പലത്തിനു മുകളിൽ പതിവ് തെറ്റാതെ കൃഷ്ണപ്പരുന്ത് എത്തി പേട്ട സംഘത്തിനു മുകളിലൂടെ അനുഗ്രഹം ചൊരിഞ്ഞ് വട്ടമിട്ടു പറന്നു.
മനസ്സിൽ ചരിത്രമായി പേട്ട
തുള്ളൽ
എരുമേലി ∙ പേട്ടതുള്ളൽ കാണാനെത്തിയ ജനക്കൂട്ടത്തിനിടയിൽ തന്റെ ചെറിയ കീപാട് ഫോണിൽ വിഡിയോ പകർത്തുകയാണ് അറുപതുകാരി വിജയമ്മ. ആചാര കാഴ്ചകൾ വീണ്ടും എപ്പോൾ വേണമെങ്കിലും കാണാമല്ലോ എന്നോർത്താണ് ഈ പ്രയത്നം പക്ഷേ, 55 വർഷം മുൻപ് കണ്ട
പഴയകാല പേട്ടതുള്ളൽ കാഴ്ചകളെല്ലാം വിജയമ്മയുടെ മനസ്സിലെ ബിഗ് സ്ക്രീനിൽ ഇപ്പോഴും മറയാതെ കിടപ്പുണ്ട്.
അഞ്ച് പതിറ്റാണ്ട് മുൻപ് അഞ്ച് വയസ്സ് ഉള്ളപ്പോൾ അച്ഛൻ കൃഷ്ണന്റെ കൈ പിടിച്ച് പേട്ട തുള്ളൽ കാണാനെത്തിയ ഓർമകൾ വിഴിക്കത്തോട് പഴുക്കാപറമ്പിൽ വിജയമ്മ പറഞ്ഞു തുടങ്ങി.
അന്ന് ചെറിയമ്പലം ശരിക്കും ചെറിയ അമ്പലമായിരുന്നു, പള്ളിയും അതുപോലെ തന്നെ. നടപ്പന്തലും ഗോപുരങ്ങളും ഒന്നും ഇല്ല.
അച്ഛന്റെ തോളിലിരുന്നാണ് വലിയമ്പലം വരെയുള്ള പേട്ട തുള്ളൽ കണ്ടത്.
അന്ന് വലിയമ്പലത്തിന് മുൻപിൽ ഒരു ആൽത്തറയുണ്ട്. അതിനു ചുറ്റും ഇരുന്നാണ് പേട്ടതുള്ളൽ കണ്ടത്.
നാല് വർഷം മുൻപ് മരണ കാരണമായ അപകടത്തിൽ നിന്ന് അയ്യപ്പൻ രക്ഷിച്ചു.
അന്ന് മുതൽ മുടങ്ങാതെ നേരിട്ടെത്തി പേട്ടതുള്ളൽ കാണാറുണ്ട് കാര്യങ്ങൾ വിവരിക്കുന്നതിനിടെ ഫോണിൽ വിഡിയോ പകർത്തുന്നതിന്റെയും തിരക്കിലായിരുന്നു വിജയമ്മ.
പേട്ടതുള്ളൽ വെറും കാഴ്ചയുടെ ആചാരം മാത്രമല്ല.
അത് ഒരു അനുഷ്ഠാനമാണെന്നും വിശ്വാസ ഭാഗമാണെന്നും കരുതുന്ന ഇത്തരത്തിലുള്ള ആയിരക്കണക്കിന് ഭക്തരാണ് എരുമേലിയിലേക്കു ഒഴുകിയെത്തിയത്. രാവിലെ 10 മുതൽ തന്നെ ചെറിയമ്പലം, മുസ്ലിം പള്ളി എന്നിവയുടെ പരിസരങ്ങളിൽ ആളുകൾ നിറഞ്ഞു. കൃഷ്ണപ്പരുന്ത് കൊച്ചമ്പലത്തിനു മുകളിൽ വട്ടമിട്ട് പറന്നതോടെ തിങ്ങി നിറഞ്ഞ ഭക്തജനങ്ങളുടെ ഇടയിൽ നിന്ന് ഒരേ സ്വരത്തിൽ ശരണമന്ത്രങ്ങളുയർന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

