മംഗലംഡാം ∙ ആലിങ്കൽ വെള്ളച്ചാട്ടം കാണാനെത്തുന്ന സ്ഥലപരിചയമില്ലാത്ത ആളുകൾ അപകടത്തിൽപെടുന്നതു പതിവാകുന്നു. തൃശൂരിൽ നിന്ന് എത്തിയ വിദ്യാർഥിയുടെ മരണം ഇന്നലെ നാടിനെ നടുക്കി.
വനംവകുപ്പിന്റെ മുന്നറിയിപ്പ് ബോർഡുകൾ അവഗണിച്ച് തോട്ടിലും പാറക്കെട്ടുകളിലേക്കും ഇറങ്ങുന്നതാണ് അപകടങ്ങൾക്കു കാരണം. 2020ൽ കയറാടി സ്വദേശിയായ യുവാവ് ഈ വെള്ളക്കെട്ടിൽ വീണ് മരിച്ചിരുന്നു.
അതിനുശേഷവും ഇവിടെ പല അപകടങ്ങളും സംഭവിച്ചതായി നാട്ടുകാർ പറയുന്നു. കഴിഞ്ഞവർഷം ആലിങ്കൽ വെള്ളച്ചാട്ടം കാണാനെത്തിയ സംഘം തോട് കടക്കാൻ കഴിയാതെ മണിക്കൂറുകൾ കുടുങ്ങിപ്പോയ സംഭവവും ഉണ്ടായി. ദുരന്തങ്ങൾ ഒഴിവാക്കാൻ റോഡരികിൽ സ്ഥാപിച്ചിട്ടുള്ള സൂചനാ ബോർഡുകളിലെ നിർദേശങ്ങൾ പാലിക്കണമെന്നുംഅപകടങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ മേഖലയിൽ കൂടുതൽ സൂചനാ ബോർഡുകൾ സ്ഥാപിക്കുമെന്നും വനംവകുപ്പ് അധികൃതർ അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

