മുട്ടം ∙ മലങ്കര കനാൽ ശുചീകരിക്കാൻ സർക്കാർ ഫണ്ട് അനുവദിച്ചില്ല. കനാൽവഴിയുള്ള ജലസേചനം അനിശ്ചിതത്തിൽ.
മലങ്കര ജലാശയത്തിൽ നിന്നു ഇടതുകര വലതുകര കനാലുകളും സബ് കനാലുകളുമായി 331 കിലോമീറ്റർ നീളത്തിൽ ശുചിയാക്കാൻ സർക്കാരിൽ നിന്നും 98 ലക്ഷം രൂപയാണ് എംവിഐപി ആവശ്യപ്പെട്ടത്. എന്നാൽ ഫണ്ടില്ലാത്തതിനാൽ കനാൽ ശുചിയാക്കാൻ നടപടിയാകുന്നില്ല.
വകുപ്പ് മന്ത്രി ജില്ലയിൽ നിന്നുണ്ടായിട്ടും ഫണ്ട് അനുവദിക്കാത്തത് പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്.
കനാൽ വഴി ജലസേചനം വൈകുന്നത് കാർഷികമേഖലയിൽ ആശങ്കയിലാക്കി. വേനൽ ചൂട് കൂടുന്നതോടെ കനാലിനെ ആശ്രയിച്ച് കൃഷി ഇറക്കിയവരാണ് ദുരിതത്തിലായത്.
ഡിസംബർ ആദ്യവാരം മുതൽ ജലസേചനത്തിനായി കനാൽ വഴി വെള്ളം തുറന്ന് വിടുന്നത്. എന്നാൽ ജനുവരി മാസമെത്തിയിട്ടും നടപടിയായിട്ടില്ല.
കനാൽ വഴി വള്ളം തുറന്നുവിടുന്നതിനു മുൻപ് കനാൽ ശുചീകരിക്കണം.
എന്നാൽ 3 വർഷമായി ഇതിന് ഫണ്ട് ലഭിക്കാത്തതിനാൽ കനാൽ ശുചീകരണം നടന്നിട്ടില്ല. ഇതിനിടെ കനാലിൽ വലിയ ഗർത്തം രൂപപ്പെട്ടിട്ടുണ്ട്.
ഇത് പരിഹരിക്കാതെ കനാലിലൂടെ വെള്ളം തുറന്നുവിടാൻ സാധിക്കുകയില്ല. ഈ ഗർത്തം നീക്കം ചെയ്യാൻ അടിയന്തരമായി 17 ലക്ഷം രൂപ വേണം.
ഗർത്തം നീക്കം ചെയ്യാതെ വെള്ളം തുറന്ന് വിട്ടാൽ കനാലിനു തകരും.
തെക്കുഭാഗം, ഇടവെട്ടി, കുമാരമംഗലം കല്ലൂർക്കാട് വഴി ഒഴുകുന്ന കനാൽ 30 കിലോമീറ്ററിലധികം ഒഴുകുന്നത്. മലങ്കര കനാലിൽ നിന്നും കനാൽ വഴി വെള്ളം എത്തുന്ന ഇടവെട്ടി, കുമാരമംഗലം, കല്ലൂർകാട്, മണക്കാട്, അരിക്കുഴ തുടങ്ങിയ പഞ്ചായത്തുകളിൽ ശുദ്ധജലത്തിനായി നാട്ടുകാർ ബുദ്ധിമുട്ടിലാണ്.
കനാലിനു സമീപ പ്രദേശങ്ങളിലെ കിണറുകൾ വറ്റിയത് ഓട്ടേറെ കുടുംബങ്ങളെ ദുരിതത്തിലാക്കുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

