മരവയൽ ∙ സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായിക മേളയിൽ ആദ്യദിനത്തിൽ 23 പോയിന്റോടെ ആലപ്പുഴ കാവാലം ഗവ.ടെക്നിക്കൽ ഹൈസ്കൂൾ മുന്നിൽ. 18 പോയിന്റോടെ ആലപ്പുഴ കൃഷ്ണപുരം ടെക്ടനിക്കൽ ഹൈസ്കൂളാണ് 2–ാം സ്ഥാനത്ത്.
12 വീതം പോയിന്റുകളോടെ ഷൊർണൂർ ഗവ.ടെക്നിക്കൽ ഹൈസ്കൂൾ, മലപ്പുറം കുറ്റിപ്പുറം ഗവ.ടെക്നിക്കൽ ഹൈസ്കൂൾ എന്നിവർ 3–ാം സ്ഥാനം പങ്കിട്ടു.
11 പോയിന്റോടെ കാസർകോട് ചെറുവത്തൂർ ഗവ.ടെക്നിക്കൽ ഹൈസ്കൂളാണ് 4–ാം സ്ഥാനത്ത്. 10 വീതം പോയിന്റുകളോടെ പാലക്കാട് ഗവ.ടെക്നിക്കൽ ഹൈസ്കൂളും കണ്ണൂർ തോട്ടട
ഗവ.ടെക്നിക്കൽ ഹൈസ്കൂളും 5–ാം സ്ഥാനം പങ്കിട്ടു. ഇന്ന് രാവിലെ 7.30ന് മത്സരങ്ങൾ തുടങ്ങും.
42 വിദ്യാലയങ്ങളിൽ നിന്നായി 1000 വിദ്യാർഥികളാണ് മേളയിൽ പങ്കെടുക്കുന്നത്.
58 ഇനങ്ങളിലാണ് മത്സരം. ഇന്ന് വൈകിട്ട് 4ന് സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
നഗരസഭാധ്യക്ഷൻ പി.വിശ്വനാഥൻ അധ്യക്ഷത വഹിക്കും. ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമതാരി മുഖ്യാതിഥിയാകും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

