വടകര∙ ഗഹനമായ ചർച്ചകൾ കൊണ്ട് സമ്പന്നമായി കടത്തനാട് ലിറ്ററേച്ചർ ഫെസ്റ്റിവല്ലിലെ രണ്ടാം ദിനം. ടൗൺഹാളിലെ 2 വേദികളിൽ 25 സെഷനുകളിലായി നടന്ന ചർച്ചയിൽ 50 ലേറെ പ്രമുഖർ പങ്കെടുത്തു.
സാഹിത്യത്തിന് പുറമെ മതനിരപേക്ഷത, ജാതി, ജനാധിപത്യം, പുതിയ കാലം, കുഴഞ്ഞു വീണു മരണം, യാത്ര, വായന, ലിംഗ നീതി, വടക്കൻ പാട്ട്, പ്രകൃതി ദുരന്തം തുടങ്ങിയ വിഷയങ്ങളും അഭിമുഖം, കവിയരങ്ങ്, പാട്ട്, നാടകം എന്നിവയും അരങ്ങേറി.
ഇഷ്ടമില്ലാജാതി തൊട്ടതെല്ലാം കുറ്റം എന്ന സെഷനിൽ മറാഠി എഴുത്തുകാരൻ ലക്ഷ്മൺ ഗേക്ക് വാദും അഭിമുഖത്തിൽ സക്കറിയയും പങ്കെടുത്തു. സുരേഷ്ബാബു ശ്രീസ്ഥ രചനയും മനോജ് നാരായണൻ സംവിധാനവും നിർവഹിച്ച ടി.പത്മനാഭന്റെ പ്രകാശം പരത്തുന്ന പെൺകുട്ടി എന്ന നാടകം അരങ്ങേറി.
നടൻ ശ്രീനിവാസന് അർച്ചന ആയി ഓർമകളിലെ ശ്രീനിവാസൻ എന്ന സെഷനും എം.ടി.വാസുദേവൻ നായർക്ക് ആദരം അർപ്പിച്ച് മഞ്ഞ് എന്ന നോവലിനെ ആസ്പദമാക്കിയ ഫോട്ടോ പ്രദർശനവും നടത്തി.
ഉണ്ണിക്കൃഷ്ണൻ ആവളയെ ആദരിച്ചു. ഗാഡ്ഗിലിന് ആദരം അർപ്പിച്ച് ഇന്ന് ഭൂമി നമ്മുടേത് അല്ല നാം ഭൂമിയുടേതാണ് എന്ന അംബികാസുതൻ മാങ്ങാട് നയിക്കുന്ന സെഷനും ‘ഗാന്ധി വിളക്ക്’ നാടകവും അരങ്ങേറും.
സജിത്ത് ഏവൂരോത്ത്, ഡോ.സ്മിത മേനോൻ, വി.സനൽ, ദിലീപ് രാജ്, എ.എം.ഷിനാസ്, ഡോ.ഹരിപ്രിയ, മനോജ് വെങ്ങോല, വി.എസ്. അജിത്, വി.ദിലീപ്, വി.ടി.മുരളി, ജ്യോതിബായ് പരിയാടത്ത്, ഷൗക്കത്ത്, കെ.ടി.സൂപ്പി, യു..കെ.കുമാരൻ, പ്രതാപ് തായാട്ട്, പി.എം.ഗിരീഷ്, അബ്ദുൽസലാം,കൽപറ്റനാരായണൻ, സി.കെ.ജോർജ്, എ.പ്രദീപ്കുമാർ, കെ.വി.സജയ്, ജോസഫ് വാഴക്കൻ, കെ.എൻ.എ.ഖാദർ, കെ.പ്രദീപൻ, മീര സംഘമിത്ര, കുസുമം ജോസഫ്, മില്ലി മോഹനൻ, കെ.പി.രാമനുണ്ണി, ടി.സിദ്ദീഖ് എംഎൽഎ, എസ്.പി.ഉദയകുമാർ, പി.കെ.പാറക്കടവ്, പി.വിജയകുമാർ, കാവാലം ശ്രീകുമാർ, മുഹമ്മദ് അബ്ബാസ്, ദിനേശൻ കരിപ്പള്ളി, ബിനീഷ് പുതുപ്പണം, എ.പി.ശശിധരൻ, ഒഞ്ചിയം പ്രഭാകരൻ, ഇ.വി.വത്സൻ തുടങ്ങിയവർ വിവിധ സെഷനുകളിൽ പങ്കെടുത്തു.
മലയാള മനോരമ പ്രസിദ്ധീകരണങ്ങൾ ഉൾപ്പെടെ പുസ്തകങ്ങളുടെ പ്രദർശനവും വിൽപനയും സംഘടിപ്പിച്ചിട്ടുണ്ട്.
ഭരണാധികാരികളെ വിമർശിക്കാൻ എഴുത്തുകാർക്ക് ഭയം: ചെന്നിത്തല
വടകര ∙ ഭരണാധാകാരികളെ വിമർശിക്കാനുള്ള എഴുത്തുകാരുടെ താൽപര്യം കുറഞ്ഞു വരികയാണെന്ന് രമേശ് ചെന്നിത്തല. കടത്തനാട് ലിറ്ററേച്ചർ ഫെസ്റ്റിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഏകാതിപധികളാകാനുള്ള കൗതുകമാണ് ഇപ്പോഴത്തെ ഭരണാധികാരികൾക്ക്. ഇവർ സാമുഹിക വിമർശനം ഭയക്കുന്നു.
ഇന്നത്തെ കാലത്ത് വർഷങ്ങളോളം പത്രക്കാരെ കാണാതിരുന്ന ഭരണാധികാരികളാണുള്ളത്.
രാജ ഭരണ കാലത്ത് വിമർശിക്കുന്ന എഴുത്തുകാരെ തുരത്തുന്ന നടപടിയുണ്ടായിരുന്നു. എഴുത്തും വായനയും ഇല്ലാതായാൽ ജനാധിപത്യം ദുർബലമാകും. വായനയും എഴുത്തും നില നിർത്തണം.
വായനയാണ് ജീവിക്കാൻ നമ്മെ പ്രരിപ്പിക്കുന്നത്. ഫെസ്റ്റ് ചെയർമാൻ ഐ.മുസ അധ്യക്ഷത വഹിച്ചു.
ഐ.രാജൻ, എം.പി.സൂര്യദാസ്, രവീഷ് വളയം എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

