കുറ്റ്യാടി∙ ബിഹാറിലെ ഫ്ലാറ്റിൽ ദുരുഹ സാഹചര്യത്തിൽ മരിച്ച റെയിൽവേ താരം പാതിരിപ്പറ്റ കത്തിയണപ്പൻ ചാലിൽ കെ.സി.ലിതാരയുടെ കുടുംബം വീണ്ടും ജപ്തി ഭീഷണിയിൽ. വട്ടോളി കനറാ ബാങ്കിൽ നിന്നു കെ.സി.ലിതാര വീട് നിർമാണത്തിന് 16 ലക്ഷം രൂപ വായ്പയെടുത്തിരുന്നു.
എന്നാൽ വീട് പണി പൂർത്തിയാവും മുൻപേ 2022 ഏപ്രിൽ 26ന് ലിതാരയെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
നേരത്തെ ജപ്തി നോട്ടിസ് വീട്ടിൽ പതിച്ചിരുന്നെങ്കിലും കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎൽഎയും മറ്റും ബാങ്ക് അധികാരികളുമായി ബന്ധപ്പെട്ട് താൽക്കാലികമായി ജപ്തിനടപടികൾ ഒഴിവാക്കിയിരുന്നു. ഇപ്പോൾ പലിശ ഉൾപ്പെടെ 21 ലക്ഷം രൂപ അടയ്ക്കാനുണ്ടെന്നും അടുത്ത മാസം 11ന് വീടും സ്ഥലവും ലേലം ചെയ്യുമെന്ന് അറിയിച്ച് വീട്ടുകാർക്ക് വീണ്ടും ബാങ്ക് അധികൃതർ നോട്ടിസ് നൽകിയിരിക്കുകയാണ്. വായ്പ എഴുതിത്തള്ളണമെന്നു ആവശ്യപ്പെട്ട് പിതാവ് കരുണൻ മുഖ്യമന്ത്രി, കായികവകുപ്പ് മന്ത്രി, എംപി.
എംഎൽഎ എന്നിവർക്ക് നിവേദനം നൽകിയിരുന്നു. എന്നാൽ തുടർനടപടികൾ ഉണ്ടായില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

