മണ്ണാർക്കാട്- ചിന്നത്തടാകം റോഡിൽ കേരളത്തിന്റെ അതിർത്തി വരെ ദുരിതയാത്ര ആണെങ്കിലും പിന്നീടങ്ങോട്ട് മികച്ച റോഡാണ്. ആനക്കട്ടിയിലെ സംസ്ഥാനാതിർത്തിയിൽനിന്ന് 16 കിലോമീറ്റർ കടന്നു തമിഴ്നാട്ടിലാണു ചിന്നത്തടാകം.
ഈ 16 കീലോമീറ്ററും പിന്നീടു കോയമ്പത്തൂർ വരെയും ഒരേസമയം രണ്ടുവരി വാഹനങ്ങൾക്കു പോകാവുന്ന വീതിയുള്ള റോഡാണ്. വശങ്ങളിൽ അഴുക്കുചാലുകളും കൈവരികളും മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചിരിക്കുന്നു.
കുണ്ടും കുഴിയുമില്ലാതെ റോഡ് പരിപാലിക്കുന്നതിൽ തമിഴ്നാട് മരാമത്ത് വിഭാഗം ശ്രദ്ധിക്കുന്നുണ്ട്.
കോയമ്പത്തൂർ നഗരത്തിനു പുറത്തുള്ള നിർദിഷ്ട വെസ്റ്റേൺ റിങ് റോഡ് (വെസ്റ്റേൺ ബൈപാസ്) പൂർത്തിയാകുമ്പോൾ കൂടുതൽ ഉപകാരപ്രദമാകുന്നത് മലയാളികൾക്കായിരിക്കും.
ഊട്ടിയിലേക്കും ഊട്ടി വഴി മൈസൂരിലേക്കു പോകുന്നവർക്കും കോയമ്പത്തൂരിന്റെ ഇതര പ്രദേശങ്ങളിലേക്കു പോകുന്നവർക്കും എളുപ്പ മാർഗമായിരിക്കും പാലക്കാട് റോഡിലെ മൈൽക്കൽ – മുതൽ മേട്ടുപ്പാളയം റോഡിലെ നരസിംഹനായക്കം പാളയം വരെയുള്ള നാലുവരിപ്പാത.
അട്ടപ്പാടി ഭാഗത്തുനിന്നു പൊള്ളാച്ചി, മേട്ടുപ്പാളയം നീലഗിരി ജില്ലകളിലേക്കുള്ള യാത്രയ്ക്കും ദൈർഘ്യം കുറയും. ആനക്കട്ടി അതിർത്തിയിൽനിന്നു ബൈപാസിലെ കണുവായ് – സോമയംപാളയം വഴി കയറിയാൽ മേട്ടുപ്പാളയം റോഡിലേക്കു ചുരുങ്ങിയത് 10 കിലോമീറ്ററോളം ലാഭം കിട്ടും.
നാലുവരി പാത ആയതിനാൽ യാത്രാസമയവും കുറയും.
സോമയം പാളയത്തിൽനിന്നു വലത്തോട്ട് തിരിഞ്ഞാൽ മരുതമലയിലേക്കും പേരൂർ വരെ എത്തിയാൽ നഗരത്തിലേക്കു കടക്കാതെയും പോകാം. റിങ് റോഡിന്റെ രണ്ടും മൂന്നും ഫേസുകൾ പൂർത്തിയായാൽ മാത്രമാണ് യാത്രാസൗകര്യം പൂർണമായി ലഭിക്കുക.
ഇതിനായി കുറഞ്ഞത് 2028 വരെയെങ്കിലും കാത്തിരിക്കേണ്ടിവരുമെന്ന് മാത്രം. അതിനൊപ്പം മണ്ണാർക്കാട്– അട്ടപ്പാടി റോഡ് കൂടി വികസിക്കണം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

