എടക്കാട്∙ കനോലി കനാൽ ഇൻസ്പെക്ഷൻ റോഡിന്റെ സംരക്ഷണ ഭിത്തി തകർന്ന നിലയിൽ. ഏതു നിമിഷവും മണ്ണിടിഞ്ഞ് കനാലിലേക്ക് വീഴുന്ന അവസ്ഥയിലാണ്. എടക്കാടിനു സമീപം ഭിത്തിയുടെ അടിഭാഗത്തെ കരിങ്കല്ലുകൾ കനാലിലേക്ക് തകർന്നു വീണ് സംരക്ഷണഭിത്തി അഞ്ച് മീറ്ററോളം ഇടിഞ്ഞ നിലയിലാണ്.
കൈപ്പുറത്തുപാലം ഇരുമ്പു പാലത്തിന് സമീപം പടിഞ്ഞാറ് ഭാഗം കോൺക്രീറ്റും ഭിത്തിയും തകർന്ന് ഒരു അടിയിലേറെ റോഡ് താഴ്ന്നു.
എരഞ്ഞിക്കൽ ഭാഗത്ത് സംരക്ഷണ ഭിത്തിയോട് ചേർന്ന് റോഡിൽ രണ്ട് അടിയിലേറെ ആഴത്തിൽ ഗർത്തം രൂപപ്പെട്ടിട്ടുണ്ട്. ഏഴോളം വലിയ ഗർത്തങ്ങളാണ് വാഹനങ്ങൾക്ക് അപകട
ഭീഷണി ഉയർത്തി റോഡിൽ രൂപപ്പെട്ടത്. നഗരത്തിലെ തിരക്കൊഴിവാക്കാൻ കാരപ്പറമ്പ് – കുണ്ടൂപ്പറമ്പ് മിനി ബൈപാസ് വഴി കനോലി കനാൽ ഇൻസ്പെക്ഷൻ റോഡ് വഴി എളുപ്പത്തിൽ കുറ്റ്യാടി സംസ്ഥാന പാതയിൽ എത്താനാവും.
അത്തോളി, കൊയിലാണ്ടി ഭാഗത്തേക്ക് പോകുന്നവർ തിരക്ക് ഒഴിവാക്കാൻ ഇതുവഴിയാണ് പോകുന്നത്. വലിയ വാഹനങ്ങൾ കടന്നുപോകുന്ന റോഡിൽ മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നതിനാൽ ഭിത്തിയുടെ നവീകരണ പ്രവർത്തനം ഉടൻ നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

