വടക്കഞ്ചേരി ∙ ടൗണിലെ വിവിധ ഭാഗങ്ങളിൽ വ്യാപകമായി മാലിന്യം തള്ളുന്നു. വടക്കഞ്ചേരി ഇന്ദിരാ പ്രിയദർശിനി ബസ് സ്റ്റാൻഡിനു സമീപത്തും കമ്മാന്തറ റോഡിലും കിഴക്കഞ്ചരി റോഡ്, മാണിക്കപ്പാടം കനാൽ റോഡ്, നായർത്തറ റോഡ്, തങ്കം ജംക്ഷൻ മുതൽ റോയൽ ജംക്ഷൻ വരെയുള്ള സർവീസ് റോഡിന്റെ ഭാഗങ്ങൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും പ്രധാന റോഡുകളുടെ ഒഴിഞ്ഞ സ്ഥലങ്ങളിലും മാലിന്യം വലിച്ചെറിയുന്നത് വർധിച്ചു.
കോഴി വേസ്റ്റും മൃഗാവശിഷ്ടങ്ങളും വരെ രാത്രിയുടെ മറവിൽ തള്ളുന്നു.
മാലിന്യത്തിനരികിൽ തെരുവ് നായ്ക്കൾ എത്തി കടിപിടി കൂടുന്നത് നിത്യസംഭവമായി. കൂട്ടമായി ടൗണിലൂടെ നടക്കുന്ന നായ്ക്കളെ നിയന്ത്രിക്കാൻ ആരുമില്ല.
ആറുമാസത്തിനിടെ ഏഴു പേരെയാണ് തെരുവുനായ കടിച്ചത്.
ടൗണിനു സമീപം പുളിമ്പറമ്പിൽ കിടപ്പുരോഗിയായ വീട്ടമ്മയെ വീട്ടിനുള്ളിൽ കയറി തെരുവുനായ കടിച്ചിട്ട് അധികമായില്ല. വളർത്തു മൃഗങ്ങളെയും ഇവ ആക്രമിക്കുന്നു.
മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ ശക്തമായ നടപടിയുണ്ടാകുമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.
ടൗണിൽ മാലിന്യം തള്ളുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. സ്ക്വാഡ് പരിശോധന ശക്തമാക്കും.
വിവിധ ഭാഗങ്ങളിൽ ക്യാമറ സ്ഥാപിക്കും. ബോധവൽക്കരണം നടത്തുന്നതിനൊപ്പം പരിശോധനകളും ശക്തമാക്കും.
തെരുവുനായ്ക്കളെ നിയന്ത്രിക്കാനും നടപടി സ്വീകരിക്കും.
സി.പ്രസാദ് (പഞ്ചായത്ത് അധ്യക്ഷൻ)
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

