കൊടുങ്ങല്ലൂർ ∙ ചരിത്രനഗരമായ കൊടുങ്ങല്ലൂരിന്റെ സമഗ്ര വികസനത്തിനു മാസ്റ്റർ പ്ലാൻ തയാറാക്കിയുള്ള വികസന പ്രക്രിയയാണ് ആവശ്യം. നഗരസഭയിലെ വിവിധ വാർഡുകളിൽ നിന്നുള്ള നിർദേശവും അതു തന്നെയാണ്. നാടിന്റെ സമഗ്ര വികസനത്തിനായി നടന്നു വരുന്ന വികസന പദ്ധതികൾക്കൊപ്പം നൂതന പദ്ധതികൾ തയാറാക്കുകയാണ് നാടിന്റെ ആവശ്യം. അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് ഇന്നും പട്ടണത്തെ പിന്നോട്ടുവലിക്കുന്നു.
2000 വർഷം പഴക്കമുള്ള സംസ്കാരത്തെ ലോകത്തിനു മുൻപിൽ അവതരിപ്പിക്കുന്ന മുസിരിസ് പൈതൃക പദ്ധതി പോലും പാതിവഴിയിലായെന്നു നാട്ടുകാർ പറയുന്നു. കോടികൾ ചെലവഴിച്ചുള്ള ഈ പദ്ധതി കെട്ടിടങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുകയാണ്.
ചരിത്രാന്വേഷണ കുതുകികളെയും വിനോദസഞ്ചാരികളെയും ആകർഷിക്കുന്ന പദ്ധതികൾ യാഥാർഥ്യമായില്ല.സ്ത്രീ – ശിശു സൗഹൃദ നഗരം, ക്ഷേത്ര നഗരം, സമഗ്ര അഴുക്കുചാൽ പദ്ധതി, ഉറവിട മാലിന്യ സംസ്കരണം, ഹരിത കർമസേനയെ ഉപയോഗപ്പെടുത്തിയുള്ള മാലിന്യ ശേഖരണവും സംസ്കരണവും, പ്രാദേശിക തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനു മാസ്റ്റർ പ്ലാൻ തയാറാക്കി പ്രവർത്തിക്കുക തുടങ്ങിയ പദ്ധതികൾ എല്ലാം നഗരസഭയുടെ ആശയങ്ങളാണ്. സമ്പൂർണ ഭവന പദ്ധതി, റോഡുകളുടെ ശോചനീയാവസ്ഥ, താലൂക്ക് ആശുപത്രിയിലെ പ്രതിസന്ധികൾ, പട്ടണത്തിന്റെ സൗന്ദര്യവൽക്കണം എന്നിവ ഇനിയും പൂർത്തിയാക്കേണ്ടതുണ്ട്. കൊടുങ്ങല്ലൂർ കോവിലകം, കൊടുങ്ങല്ലൂർ കളരിയുടെ പാരമ്പര്യമുള്ള കൊടുങ്ങല്ലൂരിൽ നഷ്ടപ്പെട്ട
കലാ – കായിക സംസ്കാരവും കൂട്ടായ്മയും വളർത്തിയെടുക്കേണ്ടതുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

