ചെട്ടികുളങ്ങര ∙ ക്ഷേത്രത്തിൽ ഉപനിഷത്ത്, ഗീതാ മഹാസത്രം, ഭദ്രകാളി അഷ്ടോത്തര ശതനാമ ദശലക്ഷാർച്ചനയുടെ ഭാഗമായി നടക്കുന്ന അന്നദാനത്തിൽ ദിവസവും പങ്കാളികളാകുന്നതു പതിനായിരത്തിലേറെപ്പേർ. ക്ഷേത്രവുമായി ബന്ധപ്പെട്ട
13 കരകളിൽ നിന്നുമാണു അന്നദാനത്തിനുള്ള ദ്രവ്യങ്ങൾ ശേഖരിച്ചു ഘോഷയാത്രയായി എത്തിക്കുന്നത്. കരയിലെ എല്ലാവരും എന്തെങ്കിലും ദ്രവ്യങ്ങൾ നൽകി യജ്ഞത്തിൽ പങ്കാളികളാകുന്നുണ്ട്.
അന്നദാനം ഒരുക്കുന്നതു പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള സംഘമാണ്. കഴിഞ്ഞ ദിവസം നടന്ന വിജ്ഞാന സദസ്സ് എം.എസ്. അരുൺകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ജനറൽ കമ്മിറ്റി വൈസ് ചെയർമാൻ മുരളി ശങ്കർ അധ്യക്ഷനായി. എ.ഗോപാലകൃഷ്ണൻ, ഈരേഴ വടക്ക് ഹൈന്ദവ കരയോഗം പ്രസിഡന്റ് എൻ.രാജേഷ്, ആഘോഷ കമ്മിറ്റി ചെയർമാൻ ആർ.ശബരിനാഥ് എന്നിവർ പ്രസംഗിച്ചു.
യജ്ഞ നഗരിയിൽ ഇന്ന്
രാവിലെ 5നു ലക്ഷാർച്ചന, 9നു വിഷ്ണു സഹസ്ര നാമജപം, 10.15നും 11.30നും ഗീത പ്രഭാഷണം, 3നു ഭാഗവതപാരായണം, 4.30നു കലശാധിവാസം, 6.30നു വിജ്ഞാന സദസ്സ് ഉദ്ഘാടനം രമേശ് ചെന്നിത്തല എംഎൽഎ, പ്രഭാഷണം:ഡോ.എം.എം.ബഷീർ, 8.30നു വിനോദ സദസ്സ് റീനദാസ് ബാവുൾ, പൂർണേന്ദു ദാസ്, സുധീപ് ദാസ് എന്നിവർ അവതരിപ്പിക്കുന്ന ബാവുൽ സംഗീതം.
ചടുലചലനമായി ഗോട്ടി പുവ
ഗോട്ടി പുവ നൃത്തത്തിന്റെ മനോഹാരിതയിൽ മനം മയങ്ങി വിനോദ സദസ്സ്.
ഒഡിഷയിലെ പരമ്പരാഗത നൃത്തരൂപമായ ഗോട്ടി പുവ ചന്ദ്രമണി പ്രധാൻ, സ്മൃതി രഞ്ജൻ പ്രധാൻ, ബിഷ്ണു ചന്ദ്രൻ ബെഹ്റ, ആകാശ് ബെഹ്റ, സുഭാസ് സാഹോ, പ്രശാന്ത് ബരാൽ, ബാലഭദ്ര സഹോ, അനന്ത ബെഹ്റ, യുധിഷ്ഠിർ പ്രധാൻ, ചന്ദ്രൻ സേതി എന്നിവർ ചേർന്നാണ് അവതരിപ്പിച്ചത്. രാധാ-കൃഷ്ണ ജീവിതം, ഗീതാഗോവിന്ദം എന്നിവയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടതാണ് നൃത്തത്തിലെ ചുവടുകളും ഭാവങ്ങളും.
കായികാഭ്യാസപരമായ ചലനങ്ങളും യോഗാസനങ്ങൾക്ക് സമാനമായ ശരീര ബന്ധങ്ങളും ചേർന്ന നൃത്തം. ആൺകുട്ടികൾ സ്ത്രീ വേഷം അണിഞ്ഞാണു നൃത്തം ചെയ്യുന്നത്.
ഒഡിയ ഭാഷയിൽ ‘ഗോട്ടി’ എന്നാൽ ‘ഒറ്റ’ എന്നും ‘പുവ’ എന്നാൽ ‘ആൺകുട്ടി’ എന്നുമാണ് അർഥം. മദ്ദളം, ഹാർമോണിയം, വയലിൻ, ഓടക്കുഴൽ, ഗിനി (കൈത്താളം) എന്നിവയാണു സംഗീതത്തിന് ഉപയോഗിച്ചത്.
ഇന്ന് ബാവുൽ സംഗീതം
ബാവുൽ സംഗീതം ബംഗാളി നാടോടി സംസ്കാരത്തിലെ ആത്മീയ ഗാനങ്ങളാണ്.
യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. എക്താര (ഒരു കമ്പി), ഏക്താര (ഒറ്റക്കമ്പി വീണ), ദോതാര (ഇരട്ടക്കമ്പി വീണ), ഖമക്, ഡുഗ്ഡുഗി, ഓടക്കുഴൽ എന്നിവയാണ് സാധാരണയായി ഉപയോഗിക്കുന്ന സംഗീതോപകരണങ്ങൾ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

