പോത്തൻകോട് ∙ അണ്ടൂർക്കോണം എൽപി സ്കൂളിനു സമീപത്തെ വളവിൽ 6 മാസത്തിനിടെ അപകടത്തിൽപ്പെട്ടതു 4 ബൈക്ക് യാത്രികർ. സ്വകാര്യ പരീക്ഷാപരിശീലന കേന്ദ്രത്തിലെ ജീവനക്കാരൻ അൻഷാദ് ഇന്നലെ പുലർച്ചെ സ്കൂട്ടർ മറിഞ്ഞ് മരിച്ചതാണ് ഒടുവിലത്തെ അപകടം.
ഹമ്പിൽ കയറിയിറങ്ങി നിയന്ത്രണംവിട്ട സ്കൂട്ടർ ഇടതു വശത്തെ ഓടയിലേക്ക് മറിയുകയായിരുന്നു. വീഴ്ച്ചയിൽ തലയ്ക്കേറ്റ ക്ഷതമാണ് മരണ കാരണം.മൂന്നുമാസം മുൻപ് രാത്രി ബൈക്ക് മറിഞ്ഞ്, ഓടയിലേക്കു വീണു പായ്ച്ചിറ സ്വദേശിയായ യുവാവിന് ഗുരുതരമായി പരുക്കേറ്റിരുന്നു.
ഈ അപകടത്തിനു ശേഷം സ്കൂളിനും ബസ് കാത്തിരിപ്പ് കേന്ദ്രത്തിനും ഇടയിലുള്ള വളവിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്തു വരികയും നിവേദനങ്ങൾ നൽകുകയും ചെയ്തിരുന്നു.
റോഡിൽ പലയിടത്തായി തെരുവുവിളക്കുകൾ ഉണ്ടെങ്കിലും ഈ വളവിൽ കൂരിരുട്ടാണ്. വീതിയേറിയ റോഡിൽ നിന്നു മൂന്നും നാലും മീറ്റർ മാറിയാണ് ഓടയുള്ളത്. കിലോമീറ്ററോളം ദൂരത്തിൽ ഓടയ്ക്കു മൂടിയില്ല.
നിലവിൽ മഴ പെയ്യുമ്പോൾ മാത്രമാണ് ഓടയിലൂടെ മാലിന്യവും വെള്ളവും ഒഴുകി പോകുന്നത്. ഓടയ്ക്കു മൂടിയിടുന്നതിനേക്കാൾ അടിയന്തരമായി ഒരു ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

