സീതാംഗോളി ∙ സീതാംഗോളി വൈദ്യുതി സെക്ഷൻ ഓഫിസിനു മതിയായ കെട്ടിടമില്ല. ജീവനക്കാർക്കും ഉപയോക്താക്കൾക്കും ദുരിതമേറെ.
മുകളിൽ ഷീറ്റ് പാകിയ കെട്ടിടത്തിൽ ചൂട് സഹിക്കാനാവാതെയും വസ്ത്രങ്ങൾ മാറ്റാൻ മുറിയില്ലാതെയും ദുരിതത്തിലായിരിക്കുകയാണ് ജീവനക്കാർ. ഇവിടെ എത്തുന്ന ഉപയോക്താക്കൾക്ക് ഇരിക്കാനും സൗകര്യമില്ല.
സ്തീകളടക്കമുള്ള ജീവനക്കാർക്ക് 2 ശുചിമുറി വേണം. ഇവിടെ അതില്ല.
ഉള്ളത് ശോചീയാവസ്ഥയിലുമാണ്.
ദുർഗന്ധവും സഹിക്കണം.സാധന സാമഗ്രികൾ സൂക്ഷിക്കാനും സ്ഥലമില്ല. പരിസരത്താകെ സാധനസാമഗ്രികളടക്കം കൂട്ടിയിരിക്കുന്നിടത്ത് ക്ഷുദ്രജീവികളുടെയും ഇഴജന്തുക്കളുടെയും ശല്യവുമുണ്ട്.
പുത്തിഗെ പഞ്ചായത്ത് സീതാംഗോളി ടൗണിൽ ബസ് സ്റ്റാൻഡിനു വേണ്ടിയാണ് 20വർഷം മുൻപ് സ്ഥലം നിരപ്പാക്കി ചെറിയൊരു കെട്ടിടവും ശുചിമുറിയും നിർമിച്ചത്.
ടൗണിൽ നിന്നും അകലെയായതിനാൽ ബസുകൾ ഇവിടെ പ്രവേശിപ്പിച്ചു തിരിച്ചുപോകുന്നതിനു ജീവനക്കാർ താൽപര്യം കാട്ടിയില്ല.ഈ കെട്ടിടമാണ് ഓഫിസിനു കെട്ടിടമില്ലാത്തിനാൽ വാടക ഇല്ലാതെ പഞ്ചായത്ത് വിട്ടുനൽകിയത്. നാട്ടുകാർ പിരിവെടുത്ത് ഷീറ്റ്,ഗ്രിൽ എന്നിവ ഉപയോഗിച്ച് വിപുലപ്പെടുത്തിയിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

