കാറഡുക്ക ∙ വനത്തിൽ നിന്നു ചന്ദനമരങ്ങൾ മുറിച്ച് വിൽപന നടത്തിയ കേസിൽ മീൻ വിൽപനക്കാരൻ അറസ്റ്റിൽ. കാറഡുക്ക കർമംതോടിയിലെ കുഞ്ഞാലിയെയാണ് (66) വനംവകുപ്പ് സെക്ഷൻ ഓഫിസർ കെ.എ.ബാബുവും സംഘവും പിടികൂടിയത്.
കേസിലെ ഒന്നാം പ്രതി കുണ്ടടുക്കത്തെ മാണിയെ ഒരാഴ്ച മുൻപ് അറസ്റ്റ് ചെയ്തിരുന്നു. അയാളുടെ മൊഴിയനുസരിച്ചാണ് കുഞ്ഞാലിയെയും പ്രതി ചേർത്തത്.
മുറിച്ച ചന്ദന മരങ്ങൾ മീൻ വിൽപനക്കാരനായ കുഞ്ഞാലിക്കു വിറ്റെന്നാണ് മാണി മൊഴി നൽകിയത്.
കേസിൽ ഇനിയും അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന. കഴിഞ്ഞ വർഷം ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായി 3 ചന്ദന മരങ്ങളാണ് കുണ്ടടുക്കം വനത്തിൽ നിന്ന് മുറിച്ചത്.
പ്രതിയെ കോടതി റിമാൻഡ് ചെയ്തു. ബിഎഫ്ഒമാരായ പി.സി.രാമചന്ദ്രൻ, കെ.ജി.അനൂപ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

