വടകര∙ റെയിൽവേ സ്റ്റേഷൻ നവീകരണത്തിന്റെ ഭാഗമായി 2 വർഷം മുൻപ് എടുത്തുകളഞ്ഞ ഓട്ടോ ബൂത്ത് പുനഃസ്ഥാപിച്ചെങ്കിലും യാത്രക്കാർക്ക് ആവശ്യത്തിന് ഓട്ടോറിക്ഷ കിട്ടാതെ പ്രയാസം. തിരക്കുള്ള സമയത്ത് ഓട്ടോ കിട്ടാൻ നെട്ടോട്ടമോടുകയാണ് യാത്രക്കാർ.
നേരത്തേ ഓട്ടോ യഥേഷ്ടം ഉണ്ടായിരുന്നു. ഇവിടെ പാർക്ക് ചെയ്യാൻ കാൾട്ട് ലൈസൻസ് ഏർപ്പെടുത്തിയതോടെയാണ് ഓട്ടോ കുറഞ്ഞത്.
സ്റ്റേഷനിൽ പാർക്ക് ചെയ്ത് യാത്രക്കാരെ കൊണ്ടുപോകാൻ 3 മാസം കൂടുമ്പോൾ 590 രൂപയാണ് കാൾട്ട് ലൈസൻസ് ഫീ നൽകേണ്ടത്.
300 ഓട്ടോകളാണ് ഫീസ് അടയ്ക്കുന്നത്. ലൈസൻസ് ഉള്ള ഓട്ടോകൾ പലപ്പോഴും മറ്റ് ഓട്ടം പോകുന്നതും അവധിയാകുന്നതും കാരണം സ്റ്റേഷനിൽ ഓട്ടോകൾ കുറവാണ്.
ലൈസൻസ് ഇല്ലാത്ത ഓട്ടോകൾക്ക് ആളെ ഇറക്കി പോകാൻ അനുവാദമുണ്ടെങ്കിലും ഇവിടെ നിന്ന് ആളെ കയറ്റാൻ തടസ്സമുണ്ട്. ഇങ്ങനെ ചെയ്താൽ ആർപിഎഫ് പിഴ ചുമത്തും.
സ്റ്റേഷൻ വളപ്പിനു സമീപം ആർഎംഎസിന് മുൻപിൽ അനധികൃത ഓട്ടോ പാർക്കിങ്ങുണ്ട്.
ഇവിടെ മിക്ക ഓട്ടോകളും ദീർഘ ദൂരം ഓട്ടം മാത്രമേ പോകൂ. ഇതേച്ചൊല്ലി വാക്കു തർക്കം പതിവാണ്.
കാൾട്ട് ലൈസൻസ് മിക്ക റെയിൽവേ സ്റ്റേഷനിലുമില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

