കുഴൽമന്ദം∙ ദേശീയപാത കുഴൽമന്ദത്തിനും പടലോടുമേട്ടിനുമിടയ്ക്ക് മലമ്പുഴ കനാൽ പുതുക്കിപ്പണിയാൻ ബണ്ട് അടച്ചതോടെ കർഷകർ ദുരിതത്തിലായി. ദേശീയപാതയിൽ മേൽപാലം നിർമാണവുമായി ബന്ധപ്പെട്ടാണ് ദേശീയപാത അധികൃതർ കനാൽ പുതുക്കിപ്പണിയാൻ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വെള്ളം തടഞ്ഞുനിർത്തിയിരിക്കുന്നത്.
ഇതിനെത്തുടർന്ന് ആലിങ്കൽ – കൊഴിഞ്ഞംപറമ്പ് പാടശേഖര സമിതിയിലെ കർഷകർക്ക് ആവശ്യത്തിന് വെള്ളം ലഭിക്കാത്ത സ്ഥിതിയായി.
മലമ്പുഴ വെള്ളം തുറന്നിട്ട് മാസങ്ങളായെങ്കിലും മിക്ക കർഷകർക്കും വെള്ളം കിട്ടാത്ത സ്ഥിതിയാണ്.
എന്നാൽ ചില സമയങ്ങളിൽ കെട്ടിനിൽക്കുന്ന വെള്ളം മുന്നറിയിപ്പില്ലാതെ തുറക്കുന്നതിനെത്തുടർന്ന് കൃഷി സ്ഥലത്തിലെ വരമ്പുകളും കൃഷിയും നശിക്കുകയാണ്. ചെറിയതോതിൽ വെള്ളം തുറന്നുവിടുമായിരുന്നെങ്കിൽ കൃഷിനാശം സംഭവിക്കില്ലായിരുന്നു. ദേശീയപാത അധികൃതരുടെ നടപടിയിൽ കർഷകർക്കിടയിൽ പ്രതിഷേധമുയർന്നിട്ടുണ്ട്.
ഇറിഗേഷൻ ഉദ്യോഗസ്ഥർ സ്ഥലം പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

