ശ്രീകണ്ഠപുരം∙നീണ്ട 55 വർഷങ്ങൾക്ക് ശേഷം വീണ്ടും 10ാം തരം പാഠപുസ്തകം കയ്യിലെടുത്തപ്പോൾ ലക്ഷ്യം ഒന്നേ ഉണ്ടായിരുന്നുള്ളൂ.
1971ൽ ഏറ്റ പരാജയത്തിന് മധുര പ്രതികാരം ചെയ്യണം. അത് യാഥാർഥ്യമാക്കിയിരിക്കുകയാണ് ചെങ്ങളായി പെരിങ്കോന്നിലെ പയ്യൻ ലീല എന്ന 72കാരി.
10ാം തരത്തിൽ പഠിക്കുമ്പോൾ വിവാഹം കഴിഞ്ഞതും ഭർത്താവ് സൈനികനായതിനാൽ ഇന്ത്യ പാക്കിസ്ഥാൻ യുദ്ധ മുന്നണിയിലായതും ഇവരുടെ പഠനത്തെ കാര്യമായി ബാധിച്ചു.
നയാണ് വീണ്ടും തുല്യതാ ക്ലാസിലേക്ക് പ്രവേശനം നേടിയത്. പ്രേരക് രജനിയുടെയും മറ്റ് അധ്യാപകരുടെയും ആത്മാർഥമായ പിന്തുണ കൂടി ലഭിച്ചതോടെ 2 എ പ്ലസും, 4 എ ഗ്രേഡും ഉൾപ്പെടെ നേടിയാണ് മികച്ച വിജയം കരസ്ഥമാക്കിയത്.
നേരത്തെ ചെങ്ങളായി പഞ്ചായത്തിലെ മികച്ച കർഷകയായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് അടുത്ത ലക്ഷ്യം പ്ലസ് ടു തുല്യതാ പരീക്ഷ ജയിക്കുക എന്നതാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

