മുക്കം∙ ബസ് സ്റ്റാൻഡിലെ പത്രാസ് ഫോർ കിഡ്സ് ഷോപ്പിൽ വൻ തീപിടിത്തം. ഇന്നലെ രാവിലെ 6 ന് ആണ് തീപിടിത്തം.
ഷോപ്പിലെ 90% വസ്ത്രങ്ങളും കത്തി നശിച്ചു. എസി ഉൾപ്പെടെ നശിച്ചു.
തീപിടിച്ച ഉടനെ അഗ്നിരക്ഷാ സേന എത്തിയതിനാൽ സമീപത്തെ കടകളിലേക്ക് പടർന്നില്ല. വൻ ദുരന്തം ഒഴിവായി. ഫിറോസ് പത്രാസ് ആണ് കട
നടത്തുന്നത്. 20 ലക്ഷം രൂപയുടെ നാശ നഷ്ടം കണക്കാക്കുന്നതായി ഫിറോസ് പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ വരെ പുതിയ സ്റ്റോക്ക് എത്തിയതായി ഫിറോസ് പറയുന്നു.
ഷോർട്ട് സർക്കീറ്റ് ആണ് തീപിടിത്തത്തിന് കാരണം. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ പയസ് അഗസ്റ്റിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേന സ്ഥലത്തെത്തി.
സീനിയർ ഓഫിസർമാരായ സി.മനോജ്, എൻ.രാജേഷ്, ഓഫിസർമാരായ എം.സി.സജിത് ലാൽ,എ.എസ്.പ്രദീപ്, വൈ.പി.മുഹമ്മദ് ഷനീബ്, ആർ.മിഥുൻ, കെ.എസ്.ശരത്, ജിതിൻ എന്നിവരും അഗ്നിരക്ഷാ സംഘത്തിലുണ്ടായിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

