ചെറുപുഴ ∙ മലയോരത്തു തെരുവുനായ്ക്കളുടെ ആക്രമണത്തിൽ 6 പേർക്ക് പരുക്കേറ്റു. പാണ്ടിക്കടവിൽ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന രാജഗിരിയിലെ കുറ്റ്യാത്ത് പീറ്റർ ജോസഫ് (55), പാണ്ടിക്കടവിൽ താമസിക്കുന്ന ബിഹാർ സ്വദേശി സന്തോഷ്കുമാർ പാണ്ഡേ (32), ഈസ്റ്റ് എളേരി പഞ്ചായത്തിൽപെട്ട
മുനയംകുന്നിലെ റിട്ട.അധ്യാപകൻ പുതുകുടിയിൽ അബ്ദുൽസലാം (66), കണ്ടത്തിൽ അഗസ്റ്റിൻ (55), ജോസ് (56), സുബൈർ (38) എന്നിവർക്കാണു കടിയേറ്റത്. ഇതിനുപുറമെ ഒട്ടേറെ വളർത്തുമൃഗങ്ങളെയും തെരുവുനായ കടിച്ചതായി പരാതിയുണ്ട്.
പീറ്ററിനെ രാവിലെ കൃഷിയിടത്തിനു സമീപത്തെ ഷെഡിനുള്ളിൽ വച്ചാണു തെരുവുനായ കടിച്ചത്.
പെരിങ്ങോം-വയക്കര പഞ്ചായത്തിലെ വയക്കരയിൽ താമസിക്കുന്ന അബ്ദുൽ സലാമിനെ മുനയംകുന്നിലെ കൃഷിയിടത്തിൽ വച്ചാണു തെരുവുനായ കടിച്ചു പരുക്കേൽപ്പിച്ചത്. ഇതിനു സമീപത്തു വച്ചാണു അഗസ്റ്റിനും കടിയേറ്റത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണു സംഭവം. കടിയേറ്റ എല്ലാവരും ആദ്യം പെരിങ്ങോം താലൂക്ക് ആശുപത്രിയിലും തുടർന്നു കണ്ണൂർ പരിയാരം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സ തേടി.
ചെറുപുഴ ∙ ഭ്രാന്തൻ കുറുനരിയുടെ ആക്രമണത്തിൽ മലയാള മനോരമ ഏജന്റ് ഉൾപ്പെടെ 2 പേർക്ക് പരുക്കേറ്റു.
മനോരമ പാറോത്തുംനീർ ഏജന്റ് കുന്നക്കാട്ട് ജോസ് (73), പ്രാപ്പൊയിൽ ഈസ്റ്റിലെ വെളിയത്ത് സുമ (43) എന്നിവർക്കാണു പരുക്കേറ്റത്. മുളപ്ര കക്കരക്കാവ് ഭഗവതി ക്ഷേത്രത്തിനു സമീപത്തു വച്ചു പത്ര വിതരണത്തിനിടയിലാണു ജോസിനു കടിയേറ്റത്.
ഇന്നലെ രാവിലെ 6.30 ആണു സംഭവം.
പിന്നിലൂടെ വന്നാണു കുറുനരി കടിച്ചത്. രാവിലെ മുളപ്ര അൽഫോൻസ ദേവാലയത്തിൽ എത്തിയതായിരുന്നു സുമ.
ഭർത്താവ് ഷൈജുവിനൊപ്പം എത്തിയ സുമ വാഹനത്തിൽ നിന്നിറങ്ങി പള്ളിയിലേക്ക് പോകുമ്പോൾ കുറുക്കൻ കടിക്കുകയായിരുന്നു. മട്ടന്നൂർ ∙ കൊടോളിപ്രം കുന്നോത്ത് ഭ്രാന്തൻ കുറുനരിയുടെ കടിയേറ്റ് 5 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് 6നാണ് കുന്നോത്തെ എം.ഗോവിന്ദൻ നമ്പ്യാർ (75), എം.ശ്രീഹരി(12), എ.രമണി(51), പി.രാജൻ (61), പി.സുജിൽ (30) എന്നിവരെയാണ് ആക്രമിച്ചത്.
നാലുപേരെ പൈപ്ലൈൻ റോഡുവഴി നടന്നുപോകുമ്പോഴും പി.സുജിനെ ബൈക്കിൽ യാത്ര ചെയ്യുമ്പോൾ ചാടിക്കടിക്കുകയുമാണ് ചെയ്തത്. എല്ലാവരും ചികിത്സ തേടി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

