ചെർപ്പുളശ്ശേരി ∙ ടാറിങ് പ്രവൃത്തികൾ കഴിഞ്ഞ് ആഴ്ചകൾക്കകം മുണ്ടൂർ – തൂത നാലുവരിപ്പാതയിൽ വിള്ളലുകൾ രൂപപ്പെട്ട നിലയിൽ.
കാറൽമണ്ണ മുതൽ തൂത വരെയുള്ള ഭാഗത്തു മാത്രം പത്തിടങ്ങളിലാണ് വലിയ വിള്ളലുകൾ രൂപപ്പെട്ടത്. പലയിടങ്ങളിലും ടാറിങ് നടത്തിയ ഭാഗം നിരങ്ങിനീങ്ങിയ നിലയിലാണ്. മാസങ്ങൾക്കു മുൻപ് വിള്ളലുകൾ രൂപപ്പെട്ട
ഭാഗങ്ങളിൽ ടാറിങ് നടത്തിയിരുന്നു. ഈ ഭാഗത്ത് വീണ്ടും വിള്ളൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.
വിണ്ടുകീറിയ ചിലയിടങ്ങളിൽ ടാർ ഒഴിച്ച് പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും പ്രയോജനമുണ്ടായിട്ടില്ല.
അപകടസാധ്യതയുള്ള വളവുകളിൽ പോലും ഇത്തരം വിള്ളലുകൾ രൂപപ്പെട്ടത് ജനങ്ങളിൽ ആശങ്കസൃഷ്ടിക്കുന്നു. റോഡ് നിർമാണ പ്രവൃത്തികളിലെ അശാസ്ത്രീയതയും പാകപ്പിഴകളുമാണ് കാരണമെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

