
പുതുപ്പള്ളി എം.എല്‍.എ ചാണ്ടി ഉമ്മന്റെ ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. ചെറുകുടലിന് ഒന്നര കിലോമീറ്ററോളം നീളമുണ്ടെന്നുള്ള ചാണ്ടിയുടെ വാക്കുകള്‍ വലിയ ട്രോളുകള്‍ക്ക് വഴിവച്ചിരിക്കുകയാണ്. മറ്റുള്ളവർക്കായുള്ള കരുതലിനിടെ ഭക്ഷണം പോലും കഴിക്കാതിരുന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ചെറുകുടലിന്റെ നീളം പോലും കുറഞ്ഞു പോയിരുന്നതായാണ് മകന് ചാണ്ടി ഉമ്മന്‍ പറയുന്നത്.
‘നമ്മുടെയെല്ലാം ചെറുകുടലാണെന്ന് തോന്നുന്നു ഒന്നര കിലോമീറ്ററോളമുണ്ട്. അദ്ദേഹത്തിന് വെറും 300 മീറ്ററേയുണ്ടായിരുന്നോള്ളൂ. കാരണം ഭക്ഷണം കഴിക്കാതെ അത് ചുരുങ്ങിപോയിരുന്നു’- എന്നാണ് ചാണ്ടി പറഞ്ഞത്. ജൂലൈയില്‍ തിരുവനന്തപുരത്ത് അയ്യങ്കാളി ഹാളിൽ കെപിസിസി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ യോഗത്തിൽ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 19 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള ഈ വീഡിയോ ആണ് ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. വസ്തുതാ വിരുദ്ധമായ ഈ പ്രസ്താവനക്കെതിരെ ഇപ്പോൾ ട്രോളുകളുടെ പ്രവാഹമാണ്.
യഥാർത്ഥത്തിൽ ചെറുകുടലിന്റെ നീളം എത്രയാണെന്ന് അന്വേഷിക്കുകയാണ് സൈബര്‍ ലോകം. സാധാരാണ ഒരു മനുഷ്യന്റെ ചെറുകുടലിന്റെ നീളം 7 മുതല്‍ എട്ട് മീറ്റര്‍ വരെയാണ് നീളം എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ദഹനം, ഭക്ഷണത്തിൽ നിന്ന് പോഷകങ്ങൾ വലിച്ചെടുക്കുന്ന പ്രക്രിയയുടെ പ്രധാന ഭാഗം എന്നിവ നടക്കുന്നത് ചെറുകുടലിലാണ്. ഭക്ഷണം കഴിക്കാതിരിക്കുന്നതു കൊണ്ട് ഒരാളുടെ ചെറുകുടല്‍ ചുരുങ്ങില്ലെന്നും ഗ്യാസ്ട്രോളജിസ്റ്റുകള് പറയുന്നു. ചെറുകുടലില്‍ ഏതെങ്കിലും തരത്തിലുള്ള ശസ്ത്രക്രിയകള്‍ നടത്തിയാല്‍ മാത്രമേ ഇത്തരത്തില്‍ നീളത്തില്‍ മാറ്റം വരുകയുള്ളൂ എന്നും ഡോക്ടര്‍മാര്‍ പറയുന്നു.
നാക്ക് പിഴ മൂലം സംഭവിച്ചതാണോ, അതോ തെറ്റിധാരണയാണോ സംഭവിച്ചത് എന്ന് അറിയില്ലെങ്കിലും ചാണ്ടി ഉമ്മന്റെ ഈ പ്രസംഗത്തിനെതിരെ നിരവധി ട്രോളുകളാണ് പുറത്തുവന്നിരിക്കുന്നത്. ഒന്നര കിലോ മീറ്ററിന് പകരം ഇനി ചെറുകുടല്‍ എന്ന് പറഞ്ഞാല്‍ മതിയെന്നാണ് പലരുടെയും കമന്റുകള്‍.
Also read: ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ കഴിക്കാം ഇരുമ്പ് അടങ്ങിയ ഈ ഭക്ഷണങ്ങൾ…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]