തിരുവനന്തപുരം ∙ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച പലരും യഥാർഥത്തിൽ സമാധാനം പുലർത്തിയവരല്ലെന്ന് എഴുത്തുകാരി തസ്ലിമ നസ്റീൻ. ഹെൻറി കിസിഞ്ചറെയും ഓങ് സാൻ സൂ ചിയെയും പരാമർശിച്ച തസ്ലിമ, അധികാരം നിലനിർത്താൻ ഇരകളെ തള്ളിപ്പറഞ്ഞവർക്കു സമാധാനത്തിന്റെ വക്താക്കളാകാൻ കഴിയില്ലെന്നും പറഞ്ഞു.
നിയമസഭ രാജ്യാന്തര പുസ്തകോത്സവത്തിൽ പ്രസംഗിക്കുകയായിരുന്നു തസ്ലിമ . സ്വന്തം നാടായ ബംഗ്ലദേശിലെ ചീഫ് അഡ്വൈസർ ഡോ.മുഹമ്മദ് യൂനസ് ഉൾപ്പെടെയുള്ളവർ മതമൗലികവാദികളുമായി കൈകോർക്കുന്നു.
ഇന്നും ലോകത്ത് മതമൗലികവാദമാണു സമാധാനത്തിനു ഭീഷണി ഉയർത്തുന്നത്. സമാധാനമെന്ന വാക്ക് ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്യപ്പെട്ട
ഒന്നാണ്. സമാധാനമെന്നതു നിശ്ശബ്ദതയായോ ശാന്തതയായോ അവതരിക്കപ്പെടുന്നു.
എന്നാൽ നിശ്ശബ്ദത പലപ്പോഴും ഭയത്തിന്റേതാകാം.
ബുദ്ധിക്കുനിരക്കാത്ത കാര്യങ്ങളെ എതിർക്കുന്നതിനെ പാപമായി കാണുന്നവർ പുസ്തകങ്ങളെ ഭയപ്പെടുന്നു. താൻ 31 വർഷമായി നാടുകടത്തപ്പെട്ടവളായി കഴിയുന്നത് ചോദ്യങ്ങൾ ചോദിച്ചതുകൊണ്ടാണ്.
വീട് നഷ്ടമായെങ്കിലും ശബ്ദം നഷ്ടപ്പെട്ടിട്ടില്ലെന്നും തസ്ലിമ പറഞ്ഞു. സാക്ഷരതയും വിജ്ഞാനവും സ്വാതന്ത്ര്യവും കൈകോർക്കുന്ന കേരളം ചിന്തകൾക്കും ആശയങ്ങൾക്കും വലിയ പ്രാധാന്യം നൽകുന്ന മണ്ണാണ്. ശ്രീനാരായണഗുരുവും അയ്യങ്കാളിയും സഹോദരൻ അയ്യപ്പനുമുൾപ്പെടെയുള്ളവർ പടുത്തുയർത്തിയ സാമൂഹിക പരിഷ്കരണത്തിന്റെ ചരിത്രം കേരളത്തിന് കരുത്ത് പകരുന്നു.
കുമാരനാശാനും ബഷീറും തകഴിയും വരികളിലൂടെ അനീതിയെ ചോദ്യം ചെയ്തവരാണെന്നും തസ്ലിമ നസ്റീൻ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

