മാനന്തവാടി ∙ മലയോര ഹൈവേ നിർമാണത്തിന്റെ ഭാഗമായി റോഡ് വികസിച്ചപ്പോൾ വീട്ടിലേക്കുള്ള വഴി നഷ്ടമായതിന്റെ പ്രയാസത്തിലാണ് വയോധിക ദമ്പതികൾ. കോഴിക്കോട് റോഡരികിൽ മാനന്തവാടി ഗവ ഹൈസ്കൂളിന് എതിർവശത്ത് താമസിക്കുന്ന തൈക്കണ്ടി ശ്രീധരനും ഭാര്യ ഓമനയുമാണ് ദുരിതത്തിലായത്. റോഡ് നവീകരണത്തിന്റെ ഭാഗമായി മുൻപ് ഉണ്ടായിരുന്ന ചവിട്ട് പടികൾ പൊളിച്ച് കളഞ്ഞതാണ് തൈക്കണ്ടി ശ്രീധരനും ഭാര്യ ഓമനക്കും ദുരിതമായി മാറിയത്.
മുൻപ് വീട്ടിൽ നിന്ന് റോഡിലേക്ക് 3 അടി ഉയരമാണ് ഉണ്ടായിരുന്നത്. വീട്ടീലേയ്ക്ക് ഇറങ്ങാൻ ചവിട്ട് പടികളും ഉണ്ടായിരുന്നു. എന്നാൽ റോഡ് വീതീകൂട്ടിയതോടെ ചവിട്ടുപടികൾ പൊളിച്ച് മാറ്റി.
നവീകരണം പൂർത്തീകരിച്ചതോടെ റോഡിലേക്കുള്ള ഉയരം 5 അടിയായി വർധിച്ചു. സംരക്ഷണ ഭിത്തി നിർമിച്ചെങ്കിലും ചവിട്ടുപടികൾ ഇല്ലാത്തതാണ് 76 കാരനായ ശ്രീധരനേയും ഭാര്യ ഓമനയെയും ബുദ്ധിമുട്ടിലാക്കുന്നത്.
വീട്ടിലേക്ക് ഇറങ്ങുന്നതും തിരിച്ച് കയറുന്നതും സാഹസികമായാണ്.
നിരവധി തവണ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്ന് ശ്രീധരൻ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

