ഹരിപ്പാട് ∙ ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിന്റെ പരിസരത്ത് തെരുവു നായ്ക്കളുടെ ശല്യം വർധിച്ചതിനെ തുടർന്ന് നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ നായ്ക്കളെ പിടികൂടി പേവിഷ പ്രതിരോധ വാക്സിൻ നൽകി. ചേർത്തലയി നിന്നെത്തിയ സംഘം തെരുവുനായ്ക്കളെ പിടികൂടിയ ശേഷം മൃഗാശുപത്രിയിലെ ഡോക്ടറുടെ നേതൃത്വത്തിലാണ് വാക്സിൻ കുത്തിവച്ചത്. 40 തെരുവുനായ്ക്കൾക്ക് പേവിഷ പ്രതിരോധ വാക്സിൻ നൽകി. ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിന്റെ മുന്നിലെ റോഡിൽ കഴിഞ്ഞ ദിവസം 5 പേർക്ക് തെരുവുനായയുടെ കടിയേറ്റതിനെ തുടർന്നാണ് നഗരസഭ നടപടി സ്വീകരിച്ചത്.
ലോട്ടറി കച്ചവടം നടത്തുന്ന ആൾക്കും തിരുവൈരാണിക്കുളം ക്ഷേത്ര ദർശനത്തിനിടെ ഹരിപ്പാട് ക്ഷേത്രത്തിലെത്തിയ സ്ത്രീകൾക്കുമാണ് കടിയേറ്റത്. കടിച്ച നായയെ പിന്നീട് ചത്ത നിലയിൽ കണ്ടു.
ഇതിന് പേവിഷബാധ ഉണ്ടായിരുന്നതായാണ് സംശയം. ഒരാഴ്ചയ്ക്കിടെ ക്ഷേത്രത്തിനു സമീപമുള്ള റോഡുകളിൽ പത്തോളം പേർക്കാണ് തെരുവുനായയുടെ കടിയേറ്റത്.
ക്ഷേത്ര പരിസരത്ത് തമ്പടിച്ചിരിക്കുന്ന തെരുവുനായ്ക്കളെയും ഇൗ നായ കടിച്ചതായി സംശയമുണ്ട്. നായ ശല്യം ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം അധികൃതർ നഗരസഭയ്ക്ക് കത്ത് നൽകിയിരുന്നു.
തൈപ്പൂയ ഉത്സവത്തിന് വ്രതം എടുക്കുന്ന കൊച്ചു കുട്ടികൾ ഉൾപ്പെടെ ഒട്ടേറെ ഭക്തരാണ് ദിവസവും ക്ഷേത്രത്തിലെത്തുന്നത്. ഇവർക്ക് തെരുവുനായ്ക്കളുടെ ഭീഷണിയുണ്ട്. ഇതേ തുടർന്നാണ് ക്ഷേത്ര പരിസരത്തുള്ള തെരുവു നായ്ക്കളെ പിടികൂടി വാക്സിനേഷൻ നടത്താൻ അടിയന്തരമായി നടപടി സ്വീകരിച്ചതെന്നു നഗരസഭാ അധ്യക്ഷ വൃന്ദ എസ്.
കുമാർ പറഞ്ഞു. തെരുവു നായ്ക്കൾ കൂടുതലുള്ള പ്രദേശങ്ങളിൽ വാക്സിനേഷൻ പ്രവർത്തനങ്ങൾ കാര്യ ക്ഷമമായി നടത്തുമെന്നും തെരുവുനായ്ക്കളെ പാർപ്പിക്കുന്നതിനായി ഷെൽട്ടറുകൾ സ്ഥാപിക്കാൻ നടപടി സ്വീകരിക്കുമെന്നും നഗരസഭാ അധ്യക്ഷ അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

