അയോധ്യ ക്ഷേത്രപരിസരത്തും ‘പാഞ്ച്കോസി പരിക്രമ’ യാത്രയുടെ ഭാഗമായ പ്രദേശങ്ങളിലും ഇനി ഓൺലൈനിലും നോൺ-വെജ് ഭക്ഷണവിതരണം പാടില്ലെന്ന് ഉത്തരവിറക്കി ഉത്തർപ്രദേശ് സർക്കാർ. നിരീക്ഷണം ശക്തമാക്കുമെന്നും നിയമംലംഘിച്ചാൽ കടുത്ത നടപടിയുണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ഓൺലൈൻ ഭക്ഷണ വിതരണ പ്ലാറ്റ്ഫോം വഴി ഇനി ഇവിടങ്ങളിൽ സസ്യേതര ആഹാരം വാങ്ങാനാവില്ല.
നാട്ടുകാരുടെ പരാതിയെ തുടർന്നാണ് തീരുമാനമെന്ന് അധികൃതർ പറഞ്ഞു. അയോധ്യയിൽ ഉൾപ്പെടെ എത്തുന്ന സഞ്ചാരികൾ ഓൺലൈൻ വഴി നോൺ-വെജ് ഓർഡർ ചെയ്യുന്നെന്ന് നാട്ടുകാർ പരാതിപ്പെട്ടിരുന്നു.
ഇവിടങ്ങളിൽ ഹോട്ടൽ, റസ്റ്ററന്റുകൾ, ഗസ്റ്റ് ഹൗസുകൾ, ഹോംസ്റ്റേകൾ എന്നിവയ്ക്ക് നിലവിൽ നോൺ-വെജ് വിലക്ക് ബാധകമാണ്. ഇതാണ് ഇപ്പോൾ ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്കും ബാധകമാക്കിയത്.
തീർഥാടന പാദകളിലെ ഭക്ഷണശാലകളിലും നിലവിൽ നോൺ-വെജ് നിരോധനമുണ്ട്.
ഇവിടങ്ങളിൽ ഇനി ഓൺലൈനായും മാംസാഹാരം വാങ്ങാനാവില്ല.
സമാനമായ തീരുമാനം അടുത്തിടെ
. സുവർണക്ഷേത്രം സ്ഥിതി ചെയ്യുന്ന പ്രദേശം പൂർണമായും ‘പുണ്യ നഗരി’യായി പ്രഖ്യാപിച്ച് ഇറച്ചിയും മീനും മദ്യവും ഉൾപ്പെടെ നിരോധിച്ചാണ് ഉത്തരവ്.
സുവർണക്ഷേത്രം സ്ഥിതിചെയ്യുന്ന അമൃത്സർ, ശ്രീ അനന്ദ്പുർ സാഹിബ്, തൽവണ്ടി സാബോ എന്നിവയെയാണ് ‘പുണ്യ നഗരി’കളായി സംസ്ഥാനം ഭരിക്കുന്ന ആം ആദ്മി പാർട്ടി സർക്കാർ പ്രഖ്യാപിച്ചത്.
മദ്യം, ഇറച്ചി, മീൻ, പുകയില, മറ്റ് ലഹരിവസ്തുക്കൾ എന്നിവയ്ക്കാണ് വിലക്ക്. തീരുമാനത്തെ സ്വാഗതം ചെയ്ത ബിജെപി, കച്ചവടക്കാരുടെ പുനരധിവാസം ഉറപ്പാക്കണമെന്ന ആവശ്യവും ഉന്നയിച്ചു.
ഏതാണ്ട് 150ലേറെ കച്ചവടക്കാരെ പുനരധിവസിപ്പിക്കേണ്ടി വരും. ഈ പ്രദേശങ്ങളിലെ ഹോട്ടലുകൾക്ക് പുറത്തുനിന്ന് ഇറച്ചിയും മറ്റും കൊണ്ടുവന്ന് വിഭവങ്ങൾ തയാറാക്കി വിൽക്കുന്നതിന് തടസ്സമുണ്ടാകില്ല.
എന്നാൽ, ഇത് അനധികൃത കച്ചവടങ്ങൾക്കും കൊള്ളവിലയ്ക്കും വഴിവയ്ക്കുമെന്നാണ് സംസ്ഥാനത്തെ ഹോട്ടൽ സംഘടനകളുടെ വാദം.
ഇതു മനോരമ ഓൺലൈൻ ‘ബിസിനസ് ആൻഡ് മണി’ വിഭാഗത്തിൽ നിന്നുള്ള റിപ്പോർട്ട് ആണ്. കൂടുതൽ ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്
സന്ദർശിക്കുക
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

