തിരുവനന്തപുരം∙ ബിജെപി കൗൺസിലർ ആർ.ശ്രീലേഖയുമായുള്ള തർക്കത്തെത്തുടർന്ന് ശാസ്തമംഗലത്തെ എംഎൽഎ ഓഫിസ് ഒഴിഞ്ഞ വി.കെ.പ്രശാന്ത് മരുതംകുഴിയിലെ പുതിയ ഓഫിസിലേക്കു മാറി. അനാവശ്യ വിവാദങ്ങൾക്കില്ലെന്നും ജനങ്ങളുടെ ആവശ്യങ്ങളാണു പ്രധാനമെന്നു തീരുമാനിച്ചതു കൊണ്ടാണ് പുതിയ ഓഫിസിലേക്കു മാറിയതെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിയുമായി കൂടിയാലോചിച്ചാണു തീരുമാനം. വിവാദമല്ല, വികസനമാണു പ്രധാനം.
വട്ടിയൂർക്കാവിൽ മുടങ്ങിപ്പോയ വികസന പദ്ധതികൾ നടപ്പാക്കുന്ന വേളയിൽ പോലും അപവാദങ്ങൾ പ്രചരിപ്പിക്കാനാണു ചിലർ ശ്രമിച്ചത്. പുതിയ ഓഫിസിൽ കൂടുതൽ സൗകര്യങ്ങളുണ്ട്.
3 മുറികളിലായി എംഎൽഎയുടെ ഓഫിസ് പ്രവർത്തിക്കുമെന്നും യോഗം ചേരാനുള്ള സൗകര്യമടക്കമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മരുതംകുഴി ജംക്ഷനിലുള്ള ഓഫിസ് രാവിലെ 10 മുതൽ രാത്രി 9.30 വരെ പ്രവർത്തിക്കും. പുതിയ ഓഫിസിലേക്കു മാറിയതിനുപിന്നാലെ വെള്ളയമ്പലത്തു നടന്ന ചടങ്ങിൽ പ്രശാന്തും ശ്രീലേഖയും ഒരുമിച്ചു പങ്കെടുത്തു.
കേക്ക് മുറിച്ച് പരസ്പരം കൈമാറി ഇരുവരും സൗഹൃദം പങ്കിട്ടു. കോൺഗ്രസ് നേതാവ് കെ.എസ്.ശബരീനാഥനും ഒപ്പമുണ്ടായിരുന്നു.
ശാസ്തമംഗലത്ത് കോർപറേഷൻ കെട്ടിടത്തിൽ ശ്രീലേഖല കഴിഞ്ഞ ദിവസം തന്റെ ഓഫിസ് തുറന്നിരുന്നു … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

