തൃശൂർ∙ നവീന കാലത്തിന്റെ ആവശ്യകതകൾ മുന്നിൽക്കണ്ടുള്ള പാഠ്യ പദ്ധതി പരിഷ്കരണം മുതൽ ഹ്യൂമൻ ലൈബ്രറികൾ വരെയുള്ള ആശയങ്ങൾ പങ്കുവച്ച് ‘റൗണ്ട് & എറൗണ്ട്’ ക്യാംപസ് ആശയക്കൂട്ടായ്മ. തൃശൂർ ജില്ലയുടെ വികസനക്കുതിപ്പിന് ശക്തി പകരുന്ന ആശയകൂട്ടായ്മയ്ക്കു വേദിയൊരുക്കി മനോരമ ഓൺലൈനും മലയാള മനോരമ ദിനപത്രവും ജോയ് ആലുക്കാസുമായി ചേർന്നു നടത്തുന്ന ‘റൗണ്ട് & എറൗണ്ട്’ ആശയസംവാദ പരമ്പരയിൽ ആണ് ഇരിങ്ങാലക്കുട
സെന്റ്. ജോസഫ് കോളജിലെ വിദ്യാർഥികൾ മനസു തുറന്നത്.
2030 ൽ തൃശൂർ എങ്ങനെയാവണമെന്ന സ്വപ്നവും വിദ്യാർഥികൾ പങ്കുവച്ചു. ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രഫ.
ഡോ. അഞ്ജു ആന്റണി സ്വാഗതം പറഞ്ഞു.
ഐൻസ്റ്റീനേയും ഐസക്ന്യൂട്ടനേയും മാത്രം പോരാ, ‘പൈ’യുടെ വില കണ്ടുപിടിച്ച തൃശൂർകാരായ സംഗമഗ്രാമ മാധവനേയും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം.
ഗുരുത്വാകർഷണത്തോടൊപ്പം ന്യൂട്ടന്റെ പേര് പറയുന്നത് പോലെ ‘പൈ’യോടൊപ്പം സംഗമഗ്രാമ മാധവനെയും കുട്ടികള്‍ ആഴത്തിൽ അറിയണം. തൃശൂരിന്റെ ശാസ്ത്ര പൈതൃകം ജനങ്ങളിലെത്തിക്കാൻ സയൻസ് റിസർച്ച് സെന്ററും പ്ലാനറ്റോറിയവും സ്ഥാപിക്കണം.
ഇപ്പോഴുള്ള തലമുറയും വരും തലമുറയും ഏറ്റവും കൂടുതൽ അഭിമുഖീകരിക്കാൻ പോകുന്ന പ്രശ്നമാണ് മാനസികാരോഗ്യം.
മനസ്സ് തുറന്നു പറയുന്ന കാര്യങ്ങൾ കേട്ടിരിക്കാൻപോലും സഹചാരികളില്ലാത്ത ഒരിടമായി സമൂഹം മാറുന്നത് വലിയ പ്രശ്നങ്ങൾക്ക് വഴി തുറക്കും. ഇത്തരം ഒരവസ്ഥയിൽനിന്ന് രക്ഷ നേടാന്‍ വിദേശങ്ങളിലുള്ളതുപോലെയുള്ള ഹ്യൂമൻ ലൈബ്രറികൾക്ക് തുടക്കമിടണം. സൈക്കോളജിസ്റ്റുകളുടെ സഹായത്തോടെ സർക്കാർ സംരംഭമായി ഇത് നടപ്പാക്കണം.
ഒട്ടേറപ്പേർക്ക് ജോലി നൽകാനും ആത്മഹത്യാ പ്രവണത കുറയ്ക്കാനുമെല്ലാം ഇത് സഹായിക്കും.
ഒട്ടേറെ ഉത്സവങ്ങളും പെരുന്നാളും ഉള്ള തൃശൂരിനെ ഫെസ്റ്റിവൽ ടൂറിസത്തിന്റെ ഹബ്ബാക്കി മാറ്റണം. ഇതിനോടനുബന്ധിച്ച് വിദേശികൾക്കും അന്യദേശക്കാർക്കുമായി ഹോംസ്റ്റേ പോലുള്ള സംവിധാനങ്ങൾ ഒരുക്കണം.
പൂരം കാണാനും സാംസ്കാരിക തനിമ മനസിലാക്കാനും അവസരം ഒരുക്കണം. കൂടിയാട്ടവും കൂത്തും എല്ലാം ജനങ്ങളിലേക്കെത്തിക്കണം.
വിദേശികൾക്ക് അവരുടെ ഭാഷയിൽ വിവരങ്ങൾ നൽകുന്ന ആർട്ടിഫില്യൽ ഇന്റലിജൻസ് അസിസ്റ്റന്റുകളെ മ്യൂസിയത്തിൽ സജ്ജമാക്കണം.
ഭിന്നശേഷിക്കാർക്കായി പ്രത്യേക പരിശീലന കേന്ദ്രങ്ങൾ തുറക്കണം. ഭിന്നശേഷിക്കാരെ സ്വയംപര്യാപ്തരാക്കാൻ അവർക്ക് തൊഴിൽ പരിശീലനങ്ങൾ നൽകാം.
പൊതുഗതാഗതം അവർക്കും പ്രയോജനപ്പെടുത്താൻ കഴിയണം. വിദേശരാജ്യങ്ങളിലേതു പോലെ കുട്ടികൾക്ക് പാർട് ടൈം ജോലി ചെയ്യാൻ അവസരം ഒരുക്കണം.
നാട്ടിൽ തന്നെ മികച്ച ഉപരിപഠനത്തിനും പഠനത്തിനൊപ്പം ജോലിക്കും അവസരം ലഭിച്ചാൽ കുട്ടികൾ രാജ്യം വിടുന്നത് ഒരു പരിധിവരെ ഒഴിവാക്കാനാകുമെന്നും വിദ്യാർഥികൾ അഭിപ്രായപ്പെട്ടു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

