തിരുവനന്തപുരം∙ കേവലം ചെറിയ തുകയായ പ്രതിമാസ ഓണറേറിയത്തിന് വേണ്ടിയല്ല മുതിർന്ന രാഷ്ട്രീയ നേതാക്കൾ പോലും ദേവസ്വം ഭരണസമിതിയിലേക്ക് ഇടിച്ചു കയറാൻ ശ്രമിക്കുന്നതെന്ന് കാർഷികോൽപ്പാദന കമ്മീഷണർ ബി അശോക് ഐഎഎസ്. അവിടത്തെ സ്വത്തിൻ്റെ നടത്തിപ്പിൽ കണ്ണു വച്ചു തന്നെയാണെന്ന വസ്തുത നാം കാണാതെ പോകരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭാരതീയ വിദ്യാഭവൻ ജേർണലിസം കോളേജ് ‘ബിയോൺഡ് സിനിസിസം’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി സംഘടിപ്പിച്ച വികസന സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോടിക്കണക്കിന് രൂപയുടെ സ്വത്തിന്റെ നടത്തിപ്പവകാശം ഇത്തരം മൂന്നുപേരിലേക്ക് ഒതുങ്ങുമ്പോൾ അഴിമതിക്കഥകൾ സ്വാഭാവികമാകും.
ഈ രീതിക്ക് മാറ്റം വന്നാൽ മാത്രമേ ദേവസ്വം സ്വത്തുക്കൾ സംരക്ഷിക്കാനാകൂ എന്നദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരം ഭരണപരമായ ന്യുനതകൾ നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങളിലും പ്രകടമാണ് .
മത്സരാധിഷിടിതമായി മുന്നോട്ടു പോകുന്ന തരത്തിൽ ഭരണ സംവിധാനത്തിൽ മാറ്റം വന്നാൽ മാത്രമാണ് പൊതുമേഖലാ സ്ഥാപനങ്ങൾക്കു മികച്ച പ്രകടനം കാഴ്ചവെക്കാനാകൂ . കേരളം മോഡൽ മികച്ചത് എന്ന് നാം പറയുമ്പോഴും ഉന്നത വിദ്യാഭ്യാസ മേഖലയിൽ മറ്റു സംസ്ഥാനങ്ങളേക്കാൾ നാം പിന്നിലാകാതെ പോകുന്ന കാഴ്ച്ച നാം കാണാതെ പോകരുത് .
ഇത്തരം വിഷയങ്ങൾ ചൂണ്ടികാട്ടുന്നതുകൊണ്ടാണ് ബീയോണ്ട് സിനിസിസം കേരള എന്ന പുസ്തകം മറ്റു പുസ്തകങ്ങളിൽ നിന്നും വേറിട്ട് നിൽക്കുന്നത് .അദ്ദേഹം കൂട്ടിച്ചേർത്തു. മുൻ അഡീഷണൽ ചീഫ് സെക്രട്ടറിമാരായ പി എച് കുര്യൻ , ടി ബാലകൃഷ്ണൻ എന്നിവർ സംയുക്തമായി തയാറാക്കിയ ബീയോണ്ട് സിനിസിസം കേരള എന്ന പുസ്തകം ഇതിനോടകം വലിയ ജനശ്രദ്ധ നേടിയതായി രചയിതാക്കളിൽ ഒരാളായ ടി ബാലകൃഷ്ണൻ ഐ എ എസ് വ്യക്തമാക്കി .ഈ പുസ്തകം ഉയർത്തുന്ന ആശയം ഭരണതലത്തിൽ പലപ്പോഴും ഞങ്ങൾ ഉയർത്തിയിട്ടുണ്ട് .
ഇനി ഈ ആവിശ്യങ്ങൾ ഉയരേണ്ടതു ജനങ്ങളുടെ ഭാഗത്തുനിന്നാണ് ,അതിനായാണ് പുസ്തക രൂപത്തിൽ അവ ജനങ്ങളുടെ മുന്നിൽ എത്തിച്ചത് .അഴിമതി തടയണമെന്ന് ഭരണനേതൃത്വം പറയുമ്പോഴും പല നിയമനിർമ്മാണങ്ങളിലും അതിനുള്ള പഴുതുകൾ പകൽപോലെ വ്യക്തമാണ്. അതിനുള്ള മികച്ച ഉദാഹരണമാണ് ഇപ്പോഴും തുടരുന്ന നെൽവയൽ തണ്ണീർത്തട
സംരക്ഷണ നിയമം. ഈ നിയമത്തിന്റെ പ്രാരംഭ വേളയിൽത്തന്നെ ഈ പിഴവ് വകുപ്പ് സെക്രട്ടറി എന്ന നിലയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്ന് സംവാദത്തിൽ പങ്കെടുത്ത് അദ്ദേഹം കൂട്ടിച്ചേർത്തു .എസ് ആദികേശവൻ മോഡറേറ്ററായ സംവാദത്തിൽ , പ്രിൻസിപ്പൽ പ്രസാദ് നാരായണൻ സ്വാഗതം പറഞ്ഞു ,ഭാരതീയ വിദ്യാഭവൻ സെക്രട്ടറി എസ്.ശ്രീനിവാസൻ ഐ .എ എസ് (റിട്ട
) പങ്കെടുത്തു . … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

